KeralaLatest News

ശബരിമലയിലെ നവീകരണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 15ന് മുമ്പ് തീര്‍ക്കണം; നിര്‍ദേശവുമായി മുഖ്യമന്ത്രി

കൂടതെ നിലയ്ക്കലില്‍ 6,000 തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളവും 10,000 തീര്‍ത്ഥാടകര്‍ക്ക് വിശ്രമകേന്ദ്രവും നിര്‍മ്മിക്കും.

ശബരിമല: ശബരിമലയിലെ നവീകരണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 15ന് മുമ്പ് തീര്‍ക്കണമെന്ന് നിര്‍ദേ ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവൃത്തികളുടെ മേല്‍നോട്ടത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായും മൂന്ന് ഐ.എ.എസ് ഓഫീസര്‍മാരും സംസ്ഥാന പോലീസ് മേധാവിയും അംഗങ്ങളായും ഉന്നതതല സമിതിയും രൂപീകരിച്ചിട്ടുണ്ട്.

പമ്പയിലെ പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെയും, മറ്റ് അടിയന്തര നവീകരണ പുനരുദ്ധാരണ പ്രവര്‍ത്തികളും അടുത്തമാസം പതിനഞ്ചിനകം പൂര്‍ത്തിയാക്കണമെന്നും വിടുത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ടാറ്റാ പ്രൊജക്ട് ലിമിറ്റിഡിനെക്കൊണ്ട് ചെയ്യിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കൂടതെ നിലയ്ക്കലില്‍ 6,000 തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളവും 10,000 തീര്‍ത്ഥാടകര്‍ക്ക് വിശ്രമകേന്ദ്രവും നിര്‍മ്മിക്കും.

പാലങ്ങള്‍, അനുബന്ധ റോഡുകള്‍, കലുങ്കുകള്‍ എന്നിവയുടെ നിര്‍മ്മാണവും ടാറ്റാ പ്രൊജക്ട് ലിമിറ്റിഡിനാണ് നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം മുതല്‍ നിലയ്ക്കലില്‍ കൂടുതല്‍ ഭക്തര്‍ക്ക് തങ്ങേണ്ടി വരുമെന്നതിനാല്‍ ഇവിടത്തെ കുടിവെള്ളസംഭരണ ശേഷി 60 ലക്ഷം ലിറ്ററായി ഉയര്‍ത്താനും തീരുമാനമായിട്ടുണ്ട്. ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപണികള്‍ക്ക് മാത്രമായി 200 കോടി രൂപ അനുവദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button