KeralaLatest News

ശബരിമല വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടുമോ? ശബരിമല കര്‍മ്മ സമിതി നേതാക്കള്‍ ഗവര്‍ണറെ കണ്ടു

തുലാമാസ പൂജകള്‍ക്ക് നട തുറക്കുന്ന സമയം സമാഗതമായ വേളയില്‍ സംസ്ഥാനത്ത് ഗുരുതരമായ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നതെന്ന് നേതാക്കള്‍ ഗവര്‍ണറെ അറിയിച്ചു

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ശബരിമല കര്‍മ്മ സമിതി അംഗങ്ങള്‍ ഗവര്‍ണറെ കണ്ടു. വിഷയത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഇടപെടുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. തുലാമാസ പൂജകള്‍ക്ക് നട തുറക്കുന്ന സമയം സമാഗതമായ വേളയില്‍ സംസ്ഥാനത്ത് ഗുരുതരമായ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നതെന്ന് നേതാക്കള്‍ ഗവര്‍ണറെ അറിയിച്ചു.

സന്നിധാനത്ത് യുവതികള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുട നീളം പ്രക്ഷോഭങ്ങള്‍ നടക്കുന്ന സാഹചര്യത്തിലും സര്‍ക്കാര്‍ നിസംഗതാ ഭാവം തുടരുകയാണ്. ആചാരങ്ങളെ എതിര്‍ത്ത് ശബരിമലയില്‍ പ്രവേശിക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ മുഖ്യമന്ത്രി അതിനു വേണ്ടുന്ന ഒത്താശ ചെയ്യുകയാണെന്നും ഇവര്‍ ആരോപിച്ചു. ക്രമസമാധാനം തകരാറിലായേക്കാവുന്ന സാഹചര്യത്തില്‍ വിധി നടപ്പാക്കാന്‍ കോടതിയോട് സാവകാശം തേടണമെന്ന ആവശ്യം നേതാക്കള്‍ ഗവര്‍ണറെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button