പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില അന്വേഷിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ വെള്ളിയാഴ്ച്ച തന്നെ സന്ദര്‍ശിക്കാനെത്തിയ ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് ചോദന്‍കറിനോടായിരുന്നു രാഹുലിന്റ അന്വേഷണം.
പരീക്കര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കാനും രാഹുല്‍ മറന്നില്ല. 62 കാരനായ മനോഹര്‍ പരീക്കര്‍ കഴിഞ്ഞ കുറെ ആഴ്ച്ചകളായി ഡല്‍ഹിയിലെ എംയിമ്സില്‍ ചികിത്സയിലാണ്. ഗോവയില്‍ ബിജെപിയുടെ പ്രധാനപ്രതിപക്ഷമാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ല.
അതേസമയം ആശുപത്രിയില്‍ കഴിയുന്ന പരീക്കര്‍ ഐസിയുവില്‍ മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനെതിരെ ശിവസേന രംഗത്തെത്തി. ഗോവ മന്ത്രിസഭ മാത്രമല്ല നിയമസഭാ സമ്മേളനവും പരീക്കര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലേക്ക് മാറ്റാമെന്നായിരുന്നു ശിവസേനയുടെ പരിഹസാം. ബിജെപി നേതൃത്വത്തിലുള്ള സഖ്യകക്ഷി സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും ശിവസേന അ്ധ്യക്ഷന്‍ ജിതേഷ് കുമാര്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹയോട് ആവശ്യപ്പെട്ടു. ആശുപത്രിയില്‍ മന്ത്രിസഭായോഗം ചേരുക എന്നത് ഗോവയ്ക്ക് നാണക്കേടാണെന്നും ജിതേഷ് പറഞ്ഞു.
അധികച്ചുമതല നല്‍കുന്നത് സംബന്ധിച്ചാണ് പരീക്കര്‍ കാബിനറ്റ് മന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.. ബിജെപി സംസ്ഥാന നേതാക്കളുമായും അദ്ദേഹം ഐസിയുവില്‍ കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. പാന്‍ക്രിയാറ്റിക് കാന്‍സറിന് ചികിത്സയ്ക്കായാണ് മനോഹര്‍ പരീക്കര്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സ തേടുന്നത്.
Post Your Comments