ജയ്പൂര്‍: രാജസ്ഥാനിലെ തിരക്കുളള ജയ്പൂര്‍ സിറ്റിയില്‍ അരങ്ങൊരുങ്ങിയ ഒരു തെരുവുനാടകമാണ് പച്ച വര്‍ണ്ണത്താല്‍ അലംകൃതമായത്. ഉച്ചസമയത്ത് പൊളളുന്ന വെയിലില്‍ ഒരു പച്ചനിറത്താല്‍ അലംകൃതമായ ഒരു ട്രക്ക് വന്ന് റോഡിന്‍റെ സെെഡില്‍ നിന്നു. ആദ്യമൊന്നും ആളുകള്‍ക്ക് കാര്യമെന്തെന്ന് പിടികിട്ടിയില്ല. അല്‍പ്പം കഴിഞ്ഞപ്പോള്‍ ആളുകളെ സസ്പെന്‍സിന്‍റെ മുള്‍മുനയില്‍ നിര്‍ത്തി ഒരു 5 പേര്‍ ട്രക്കില്‍ നിന്ന് ചാടിയിറങ്ങി. പച്ചനിറം കൊണ്ട് പൂര്‍ണ്ണമായും കുപ്പായത്തില്‍ വര്‍ണ്ണചാരുത പടര്‍ത്തിയ ഇവരെ ആളുകള്‍ അത്ഭുതത്തോടെയും വിസ്മയത്തോടെയുമാണ് നോക്കി നിന്നത്. കുറച്ച് കഴിഞ്ഞപ്പോള്‍ ആളുകള്‍ക്ക് സംഭവത്തിന്‍റെ നിജസ്ഥിതി എന്താണെന്ന് മനസിലായി. വെറുതെ അല്ല ആ സംഘം വേഷപകര്‍ച്ചയാടിയതെന്ന് ജനങ്ങള്‍ക്ക് പിടികിട്ടി. അതോടെ ജനം അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി അവര്‍ പറയുന്നത് കേല്‍ക്കാനായി ചെവിയോര്‍ത്തു.
വാട്ട്സാപ്പിലൂടെ നടക്കുന്ന വ്യാജവാര്‍ത്താ പ്രചരണമെന്ന സമൂഹത്തിന് വിപത്തായ ആ കാര്യത്തെക്കുറിച്ച് ജനത്തെ അറിയിക്കുന്നതിനും ഇത് തിരിച്ചറിഞ്ഞ് ഇത്തരം പ്രവര്‍ത്തിയില്‍ നിന്ന് ആളുകള്‍ പിന്‍വാങ്ങുന്നതിനുമായാണ് ഒരു കൂട്ടം സാമൂഹ്യ ബോധമുളള ചെറുപ്പക്കാര്‍ അവതരിപ്പിച്ച തെരുവ് നാടകമായിരുന്നു അത്. വലിയ ഒരു കൂട്ടം ജനങ്ങളാണ് ഇത് കാണുന്നതിനായി ട്രക്കിന് ചുറ്റും കൂടിയത്. വിഷയം പ്രധാന്യം അര്‍ഹിക്കുന്നതിനാല്‍ വലിയ ജന പ്രീതിയാണ് തെരുവ് നാടകത്തിന് ലഭിച്ചത്. 2017 വരെയുളള കണക്കെടുക്കുകയാണെങ്കില്‍ വാട്ട്സാപ്പിലൂടെ ഉണ്ടായ വ്യാജവാര്‍ത്തയെ തുടര്‍ന്ന് ഇതുവരെ ഉണ്ടായ 70 തോളം ആക്രമണങ്ങളില്‍ 30 തോളം പേര്‍ മരിച്ചതായി ഡാറ്റാ പോര്‍ട്ടലായ ഇന്‍ഡ്യാ സെപെന്‍ഡ് പറയുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Post Your Comments