തിരുവനന്തപുരം•ശബരിമല ക്ഷേത്ര വിശ്വാസങ്ങൾക്കും ആചാര അനുഷ്ടാനങ്ങൾക്ക്‌മെതിരെ സംസ്ഥാന ദേശീയ തലത്തിൽ നടക്കുന്ന ഗുഡാലോചന ഇല്ലായ്മ ചെയ്യാൻ തലസ്ഥാനനഗരിയിൽ അയ്യപ്പ ഭക്തരുടെ പ്രതിഷേധ കൂട്ടായ്മ.
ശാസ്തമംഗലം എന്‍.എസ്.എസ് സ്കൂളിന് മുൻപിൽ നിന്നും തുടങ്ങിയ റാലിയിൽ നൂറോളം ഭക്തരാണ് പങ്കെടുത്തത്.
ശബരിമല ക്ഷേത്രത്തിലെ ആചാര അനുഷ്ടാനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമത്തിൽ നിന്നും സർക്കാരും ദേവസ്വംബോർഡും പിന്മാറുക , സുപ്രീംകോടതി വിധിയെ ഓർഡിനൻസിലൂടെ മറികടക്കുക ,മതേതരത്വത്തിന്റെ പ്രതീകമായ ശബരിമലയുടെ പവിത്രത നിലനിർത്തുക, ദേവസ്വം ഭരണം ക്ഷേത്ര വിശ്വാസികളെ ഏല്പിക്കുക,സത്യപ്രതിജ്ഞ ലംഘനം നടത്തുന്ന ദേവസ്വംബോർഡ് പിരിച്ചു വിടുക, ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും നിലനിർത്തുക, സംസ്ഥാന സർക്കാരിന്റെയും ദേവസ്വംബോർഡിന്റെയും ഹിന്ദു വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.
Post Your Comments