Latest NewsIndia

ക്രിമിനല്‍ കേസില്‍ ഇരകള്‍ക്ക് മേല്‍ക്കോടതിയുടെ അനുമതിയില്ലാതെ അപ്പീല്‍ നല്‍കാം

ക്രിമിനല്‍ കേസുകളില്‍ പ്രതികളെ വിട്ടയക്കുന്നതിനെ മേല്‍ക്കോടതിയുടെ അനുമതിയില്ലാതെ തന്നെ ഇരയ്ക്കും ചോദ്യം ചെയ്യാന്‍ അവകാശമണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികളെ വിട്ടയക്കുന്നതിനെ മേല്‍ക്കോടതിയുടെ അനുമതിയില്ലാതെ തന്നെ ഇരയ്ക്കും ചോദ്യം ചെയ്യാന്‍ അവകാശമണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. ക്രിമിനല്‍ ശിക്ഷാ നിയമത്തിലെ 372 -ാം വകുപ്പ് ഇരകള്‍ക്ക് പ്രയോജനകരമാകണമെന്നംു, യാഥാർത്യ ബോധത്തോടെയുള്ളതും സ്വതന്ത്രവും പുരോഗമനപരമാകണമെന്നും ജസ്റ്റിസുമാരായ മദന്‍.ബി.ലോക്കൂര്‍, അബ്ദുള്‍ നാസര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

നിലവില്‍ സംസ്ഥാന സര്‍ക്കാരിനാണ് അപ്പീല്‍ നല്‍കാനുള്ള അവകാശം. ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി) പ്രകാരമാണ് ഇരയ്ക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാവുന്നത്. വിധി അപ്പീല്‍ കോടതിയുടെ അനുമതിയില്ലാതെ ചോദ്യം ചെയ്യാനുള്ള ഇരയുടെ അവകാശത്തോട് ജസ്റ്റിസ് ദീപക് ൂപപ്ത വിയോജിച്ചു. കുറ്റാരോപിതര്‍ക്ക് നിയമം അനുവദിക്കുന്ന അവകാശങ്ങളും കീഴ്വഴക്കങ്ങളും അവഗണിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിയോജിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button