ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ കനത്ത മഴയില്‍ സ്കൂള്‍ തകര്‍ന്ന് 11 കുട്ടികളടക്കം 22 മരണം. മഴയുടെ കാഠിന്യത്തില്‍ നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നടിഞ്ഞ് വീണത്. മഴയെത്തുടര്‍ന്ന് വലിയ അളവില്‍ മണ്ണിടിച്ചിലും ഉണ്ടായി. സുമാത്രയിലെ ഒരു സ്കൂള്‍ കെട്ടിടം തകര്‍ന്ന് 11 ഒാളം വിദ്യാര്‍ത്ഥികള്‍ മരിച്ചു. 20 തോളം കുട്ടികള്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നതായാണ് അറിവ്. അവര്‍ക്കായി തെരച്ചില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. കൂടാതെ 11 ഒാളം പേരും വ്യാപകമായ മഴയേത്തുടര്‍ന്ന് മരിച്ചു. ദുരന്ത നിവാരണ സേന സ്ഥിതിഗതികള്‍ പഴയപടിയാക്കുന്നതിനായി രക്ഷാപ്രവര്‍ത്തനം പുരോഗമിപ്പിച്ചിട്ടുണ്ട് .
Post Your Comments