കൊച്ചി: കഴിഞ്ഞ ദിവസംസംസ്ഥാനനത്തുണ്ടായ എ.ടി.എം കവര്‍ച്ചാ സംഭവം മറ്റൊരു വഴിത്തിരിവിലേക്ക്. കൊച്ചി ഇരുമ്പനത്തും തൃശൂര്‍ കൊരട്ടിയിലും എടിഎം തകര്‍ത്ത് 35 ലക്ഷം രൂപയോളമാണ് സംഘം കവര്‍ന്നത്. കവര്‍ച്ചയ്ക്കു പിന്നിലെ സംഘം സഞ്ചരിച്ച വാഹനത്തില്‍ രക്തക്കറ കണ്ടെത്തി. ചാലക്കുടി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു വാഹനം.
അതേസമയം, ട്രെയിന്‍ മാര്‍ഗം സംഘം സംസ്ഥാനം വിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ശനിയാഴ്ച രാവിലെ ഫോറന്‍സിക് വിഭാഗം പരിശോധകള്‍ക്ക് എത്തിയപ്പോഴായിരുന്നു രക്തക്കറ കണ്ടെത്തിയത്. പണം മോഷ്ടിക്കുന്നതിനിടയില്‍ സംഘത്തിലുള്ളവര്‍ക്ക് പരിക്കേറ്റതാകാം രക്തക്കറയ്ക്കു കാരണമെന്നാണ് വിലയിരുത്തുന്നത്.
Post Your Comments