റായ്പൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ക്കിങ്ങ് പ്രസിഡന്റും എം.എല്‍.എയുമായ റാം ദയാല്‍ ഉയികിയാണ് തിരഞ്ഞെടുപ്പടുത്തിരിക്കെ ബിജെപിയില്‍ ചേര്‍ന്നത്. ശനിയാഴ്ചയായിരുന്നു പാലി-തനാക്കര്‍ എം.എല്‍.എയായ രാംദയാലിന്റെ പാര്‍ട്ടി മാറ്റം. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചത്തീസ് ഗഢിലെത്തിയതിന് പിന്നാലെയാണ് രാം ദയാല്‍ ബി.ജെ.പിയിലേക്ക് മാറിയത്.
അമിത് ഷായുടെയും മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെയും സാന്നിധ്യത്തിലാണ് രാംദയാലിന് പാര്‍ട്ടി മെമ്പര്ഷിപ്പ്നല്കിയത്. 2013ലെ തെരഞ്ഞെടുപ്പില്‍ 28,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച രാംദയാല്‍ ഈ വര്‍ഷം ജനുവരിയിലാണ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റാക്കിയത്.
Post Your Comments