Latest NewsKerala

കൊല്ലം തുളസിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കൊല്ലം•ശബരിമല സംരക്ഷണ പദയാത്രയ്ക്കിടെ സ്ത്രീകളെയും സുപ്രീം കോടതി ജഡ്ജിമാരേയും അധിക്ഷേപിച്ച്‌ സംസാരിച്ച സിനിമാതാരം കൊല്ലം തുളസിക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. 95 എ, ഐ.പി.സി. 298, 354 എ,119 എ തുടങ്ങി സ്ത്രീത്വത്തെ അപമാനിക്കല്‍, പൊതുസ്ഥലത്ത് അസഭ്യം പറയല്‍, മതസ്പര്‍ധ വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചവറ പൊലീസ് കൊല്ലം തുളസിക്കു മേല്‍ ചുമത്തിയിരിക്കുന്നത്. ഡിവൈഎഫ്‌ഐ ചവറ ബ്‌ളോക്ക് കമ്മിറ്റി നേതാക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.

ശബരിമല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ പദയാത്രയുടെ ഉദ്ഘാടനവേദിയിലായിരുന്നു കൊല്ലം തുളസിയുടെ വിദ്വേഷപ്രസംഗം.ശബരിമലയിലെത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു കഷണം ഡല്‍ഹിയിലും മറ്റേ കഷണം മുഖ്യമന്ത്രിയുടെ ഓഫീസിലും എത്തിക്കണമെന്നായിരുന്നു തുളസിയുടെ പ്രസംഗം. ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിച്ച സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ ശുംഭന്മാരാണെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button