തിരുവനന്തപുരം: നടൻ കൊല്ലം തുളസിക്കെതിരെ പോലീസ് കേസെടുത്തു. സുപ്രീംകോടതി ജഡജിമാരെയും സ്ത്രീകളേയും അധിക്ഷേപിച്ചതിനെതിരെ ഡിവൈഎഫ്ഐ ചവറ പോലീസിന് നല്കിയ പരാതിയിലാണ് നടപടി.ജഡ്ജിമാരെ ശംഭന്മാര്‍ എന്നു വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. 295A,298ipc,354(A),119A പോലീസ് ആക്ട് തുടങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
മതസ്പര്‍ദ്ദ വളര്‍ത്തല്‍,മതവികാരത്തെ വ്രണപ്പെടുത്തുക,സ്തീത്വത്തെ അപമാനിക്കുക സ്ത്രീകളെ പൊതുസ്ഥലത്തുവെച്ച് അവഹേളിക്കുക,അസഭ്യം പറയുക തുടങിയ കുറ്റങളാണ് കൊല്ലം തുളസിക്കെതിരെ ചുമത്തിയിരിക്കുന്നത്. ബിജെപിയുടെ ശബരിമല സംരക്ഷ പഥയാത്ര ഉത്ഘാടന വേദിയില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള, ശോഭാസുരേന്ദ്രന് തുടങിയവരെ സാക്ഷിനിര്‍ത്തിയായിരുന്നു കൊല്ലം തുളസി ജുഡീഷറിയേയും സ്ത്രീകളേയും അധിക്ഷേപിച്ചത്.
Post Your Comments