തിരുവനന്തപുരം: സൂപ്പര്‍ റേസിങ്ങിനെ ധ്വനിപ്പിക്കുന്ന തരത്തിലായിരുന്നു തലസ്ഥാന നഗരിയിലെ ജനത്തെ മുള്‍മുനയില്‍ നിര്‍ത്തിയുളള നാലംഗ സംഘത്തിന്‍റെ തലതിരിഞ്ഞ കാറോട്ടം. മണിക്കൂറുകളോളം തലസ്ഥാന നഗരിയിലെ പ്രഥമ ഭാഗങ്ങളിലൂടെ കടന്ന് പോയ കാറിന്‍റെ പരാക്രമ പാച്ചില്‍ കുറച്ചൊന്നുമല്ല ജനത്തെ പരിഭ്രാന്തിയിലാഴ്ത്തിയത്. കാറിന്‍റെ ഉടമയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതായാണ് അറിവ്. മ്യുസിയം ഭാഗം മുതല്‍ പ്രസ് ക്ലബ്ബ് റോഡ് വരെയായിരുന്നു ഇവരുടെ കാര്‍റെെസിങ്ങിനായുളള ട്രാക്ക് ആക്കിയത്. മ്യൂസിയം ഭാഗത്ത് വെച്ച് പോലീസ് പരിശോധനയെ തുടര്‍ന്ന് വെട്ടിച്ച് നീങ്ങിയ സംഘത്തെക്കുറിച്ച് പോലീസ് അറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ബേക്കറിക്ക് സമീപം ഇവരെ കുടുക്കാന്‍ നിന്ന പോലീസ് സംഘത്തെ വെട്ടിച്ച് വീണ്ടും അമിതവേഗത്തില്‍ ഒാടിച്ച് പോകുകയായിരുന്നു.
പോകുന്ന വഴി ഒരു ഇരുചക്ര വഹന യാത്രികന്‍ വളരെ അത്ഭുതകരമായാണ് കാറിനടിയില്‍പ്പെടാതെ രക്ഷപ്പെട്ടത്. കണ്ണും പൂട്ടിയുളള സംഘത്തിന്‍റെ ഒാട്ടം പ്രസ് ക്ലബ്ബ് റോഡിലേക്ക് കടന്നപ്പോള്‍ പോലീസിനെ ഞെട്ടിച്ച് കൊണ്ട് ഇവരുടെ ഭാഗത്ത് നിന്ന് നീക്കങ്ങള്‍ ഉണ്ടായി. പിറകെ ജീപ്പില്‍ എത്തിയ പോലീസ് നോക്കി നില്‍ക്കെ സിനിമാ സ്റ്റെലില്‍ കാര്‍ വളച്ച് ഒടിച്ച് തിരിച്ചതിന് ശേഷം പോലീസിന് നേരെ കത്തി വലിച്ചെറിയുകയായിരുന്നു . നാട്ടുകാര്‍ അത്ഭുത്തോടെയും ഭയപ്പാട് നിഴലിക്കുന്ന വിധമാണ് ഈ ചെയ്തികള്‍ നോക്കി നിന്നത്.
സിനിമയെ വെല്ലുന്ന വിധം സീന്‍ ക്രീയേറ്റ് ചെയ്തതതിന് ശേഷം ഇവര്‍ കാറുമായി പാളയം ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. വെട്ടിച്ച് കടന്ന ഇവര്‍ പാളയം സാഫല്യം കോപ്ലക്സിന് സമീപം കാര്‍ ഉപേക്ഷിച്ചതിന് ശേഷം മുങ്ങി. മദ്യത്തിന്‍റെ അമിത ഉപയോഗത്തിലോ അല്ലെങ്കില്‍ ക്വട്ടേഷന്‍ സംഘമാണ് കാറില്‍ സഞ്ചരിച്ചതെന്നാണ് പോലീസിന്‍റെ സംശയമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്കെതിരെ കേസ് ചുമത്തി അന്വേഷണം ആരംഭിച്ചതായി കന്റോണ്‍മെന്റ് പോലീസ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Post Your Comments