കോയമ്പത്തൂർ: യുവതിയുടെ അണ്ഡാശയത്തില്‍നിന്നും 33.5 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു. ഉൗട്ടി സ്വദേശിനിയായ വസന്തയുടെ ശരീരത്തില്‍നിന്നുമാണ് ട്യൂമര്‍ നീക്കം ചെയ്തത്. ആഹാരം കഴിക്കുന്നതിലും നടക്കുന്നതിലും പ്രയാസം നേരിട്ടതിനെ തുടർന്നാണ് ഇവർ ആശുപത്രിയിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ട്യൂമര്‍ കണ്ടെത്തിയത്. മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്കു ശേഷമാണ് ട്യൂമര്‍ നീക്കം ചെയ്തത്. ഡോക്ടര്‍മാരായ സെന്തില്‍ കുമാര്‍, പിയൂഷ്, അനിത, സതീഷ് എന്നിവരടങ്ങിയ ടീമാണ് ട്യൂമര്‍ നീക്കം ചെയ്തത്.
Post Your Comments