ന്യൂഡല്‍ഹി: രാജ്യത്ത് മാംസം കയറ്റുമതി ചെയ്യുന്നത് നിര്‍ത്തലാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. രാജ്യത്തെ മുഴുവന്‍ ആളുകളും സസ്യാഹാരികള്‍ ആകണമെന്ന് ഉത്തരവിടാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസുമാരായ മദന്‍ ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് പ്രസ്താവന.
രാജ്യത്ത് മാംസം കയറ്റുമതി പ്രോത്സാഹിപ്പിക്കരുത്, വ്യാപകമായി ജൈവകൃഷി പ്രോത്സാഹിപ്പിക്കണം തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിക്കുന്ന ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം. ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും ബഞ്ച് വ്യക്തമാക്കി.അതേസമയം വിഷയം കേന്ദസര്‍ക്കാരിന് മുന്നില്‍ നേരത്തെ ഉന്നയിച്ചിരുന്നെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു നടപടിയും കൈകൊണ്ടില്ലെന്നും ഹരജിക്കാരന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. കേസ് അടുത്ത വര്‍ഷം ഫെബ്രുവരിയിലെക്ക് മാറ്റി.
Post Your Comments