പാലക്കാട്: സോഷ്യല്‍ മീഡിയയിലൂടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ പ്രതിക്ക് കോടതി പിഴശിക്ഷ വിധിച്ചു. മണ്ണാര്‍ക്കാട് സ്വദേശി നൗഫലിനെയാണ് മജിസ്‌ട്രേറ്റ് 20,200 രൂപ പിഴ ശിക്ഷയ്ക്കു ശിക്ഷിച്ചത്. ഈ സംഭവത്തില്‍ സംസ്ഥാനത്ത് ഒരു പ്രതിക്കെതിരെ ശിക്ഷ വിധിക്കുന്നത് ആദ്യം.
കാശ്മീര്‍ കത്വ സംഭവത്തിൽ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളുടെ കൂട്ടായ്മയില്‍ കഴിഞ്ഞ ഏപ്രില്‍ പതിനാറിനാണ് സംസ്ഥാനത്ത് അപ്രതീക്ഷിത ഹര്‍ത്താല്‍ നടന്നത്. സംഭവത്തില്‍ മണ്ണാര്‍ക്കാട് 47 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
നിയമവിരുദ്ധമായ സംഘം ചേരല്‍ ഉള്‍പ്പെടെ 143, 147, 283, 149 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കുറ്റം സമ്മതിച്ചതോടെയാണ് നൗഫലിനെതിരെ വിധി വന്നത്. 46 പേര്‍ക്കെതിരേ വിചാരണ തുടരും.
Post Your Comments