NattuvarthaLatest News

അടൂരില്‍ വ്യാജ മദ്യ നിര്‍മാണ കേന്ദ്രത്തില്‍ നിന്നും 1000 ലിറ്റര്‍ സ്പിരിറ്റ് പിടകൂടി

ഇരുവര്‍ക്കുമെതിരെ അബ്കാരി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സംഭവത്തില്‍ മുന്‍ എക്‌സൈസ് ജീവനക്കാരന്‍ കറ്റാനം സ്വദേശി ഹാരി ഓടി രക്ഷപെട്ടു.

പത്തനംതിട്ട: അടൂരില്‍ വ്യാജ മദ്യ നിര്‍മാണ കേന്ദ്രത്തില്‍ നിന്നും 1000 ലിറ്റര്‍ സ്പിരിറ്റ് പിടകൂടി. ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേണത്തിലാണ് അടൂര്‍ മണക്കാലക്കടുത്ത് ഒഴിഞ്ഞ വീട്ടില്‍ നിന്നും 1000 ലിറ്റര്‍ സ്പിരിറ്റ് പിടകൂടിയത്. സംഭവത്തില്‍ വീട്ടുടമസ്ഥന്‍ തുവയൂര്‍ സ്വദേശി എബി ജോണ്‍ എബ്രഹാം പൊലീസ് പിടിയിലായി.

കൂടാതെ ബോട്ടിലിംഗിന് ഉപയോഗിക്കുന്ന യന്ത്രങ്ങളും സ്റ്റിക്കറുകളും പിടിച്ചെടുത്തു. മദ്യം ബോട്ടില്‍ ചെയ്യുന്ന യന്ത്രങ്ങളും സര്‍ക്കാര്‍ സ്റ്റിക്കറ്ററുകളുടെ സമാനമായ വ്യാജ സ്റ്റിക്കറുകളും പിടികൂടി. ജവാന്‍, റെഡ് പോര്‍ട്ട് എന്നീ മദ്യങ്ങളുടെ സ്റ്റിക്കറുകളാണ് പിടികൂടിയത്. മദ്യ വില്‍പ്പന നടത്തി വന്ന ഇന്നോവ കാറും മാരുതി കാറും പിടികൂടി.

ഇരുവര്‍ക്കുമെതിരെ അബ്കാരി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സംഭവത്തില്‍ മുന്‍ എക്‌സൈസ് ജീവനക്കാരന്‍ കറ്റാനം സ്വദേശി ഹാരി ഓടി രക്ഷപെട്ടു. സമാന കേസില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്നാണ് എക്‌സൈസ് ഗാര്‍ഡ് ആയിരുന്ന ഹാരിയെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടത്. അടൂര്‍ സിഐയും ഷാഡോ പൊലീസ് സംഘവും ആണ് പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button