പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിലെ പ്രക്ഷോഭം അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തുമ്പോൾ ഉറച്ച മറ്റൊരു തീരുമാനമെടുക്കാൻ തന്ത്രികുടുംബം ഒരുങ്ങിയതായി സൂചന. സുപ്രീംകോടതി വിധി നടപ്പിലാക്കാതിരിക്കാന്‍ വിശ്വാസത്തിന്റെ വഴി തേടാനാണ് ഇവരുടെ നീക്കം. സ്ത്രീകള്‍ കയറിയാല്‍ അശുദ്ധിവരുമെന്നും അതുകൊണ്ട് പുണ്യാഹം വേണ്ടിവരുമെന്നുമാണ് നിലപാട്. ആചാരം ലംഘിക്കപ്പെട്ടാല്‍ പിന്നീടുള്ള മാര്‍ഗ്ഗം പുണ്യാഹം നടത്തുക എന്നതാണ്. യുവതികള്‍ പ്രവേശിച്ചാല്‍ തുടര്‍ച്ചയായി പുണ്യാഹം തളിച്ചു ശുദ്ധിവരുത്തേണ്ടിവരുമെന്ന കാരണം ചൂണ്ടിക്കാട്ടിയാകും നടപടി.
ഇക്കാര്യത്തില്‍ തന്ത്രിയുടേതാണ് അന്തിമതീരുമാനം. നിലവിലുള്ള ആചാരത്തിനു വിരുദ്ധമായി, പ്രായഭേദമില്ലാതെ സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയാല്‍ എല്ലാ ദിവസവും ശുദ്ധിക്രിയ വേണ്ടിവരുമെന്നാണു തന്ത്രിമാരുടെ നിലപാട്. അത് അസാധ്യമായ കാര്യമാണെന്നും പറയും. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിംകോടതിയെ ബോധ്യപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്. ഈ നിലപാടിന്റെ സാഹചര്യത്തില്‍ സുപ്രീംകോടതി വിധി പ്രകാരം യുവതികള്‍ ദര്‍ശനത്തിന് എത്തിയാല്‍ ശബരിമല നട അനിശ്ചിതകാലത്തേക്ക് അടച്ചിടാനാണ് താഴമണ്‍ തന്ത്രികുടുംബവും പന്തളം കൊട്ടാരവും പദ്ധതിയിടുന്നത്.
തങ്ങളെ അവഗണിക്കുന്ന സര്‍ക്കാറിന് കൂടിയുള്ള മറുപടി എന്ന നിലയ്ക്കാണ് ഇത്തരമൊരു ആലോചനയിലേക്ക് തന്ത്രികുടുംബം നീങ്ങുന്നതെന്നാണ് റിപ്പോർട്ട്. യുവതികള്‍ കയറിയാല്‍ സന്നിധാനം അശുദ്ധമാകുമെന്നു തന്ത്രിസമാജവും ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ എല്ലാദിവസവും പുണ്യാഹശുദ്ധി നടത്തുക അപ്രായോഗികമാണ്. അതു പുണ്യാഹത്തിന്റെ പ്രസക്തിതന്നെ ഇല്ലാതാക്കും. ആചാരം ലംഘിച്ചു സ്ത്രീകളെത്തിയാല്‍ അനിശ്ചിതകാലത്തേക്കു നടയടയ്ക്കുന്ന കാര്യം ആലോചിക്കുമെന്നു പന്തളം കൊട്ടാരം പ്രതിനിധി കേരളവര്‍മരാജ പറഞ്ഞു.
ശബരിമലയില്‍ കഴിഞ്ഞ ജൂണ്‍-ജൂലൈയില്‍ ദേവപ്രശ്നം നടത്തിയിരുന്നു. സന്നിധാനത്തും പന്തളം കൊട്ടാരത്തിലും ദോഷമകറ്റാനുള്ള പൂജകള്‍ അതില്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന്, കൊട്ടാരത്തില്‍ മൃത്യുഞ്ജയഹോമം ഉള്‍പ്പെടെയുള്ള പൂജകള്‍ നടത്തി. എന്നാല്‍, ശബരിമലയിലെ ദോഷപരിഹാരത്തിനുള്ള പല ക്രിയകളും ദേവസ്വം ബോര്‍ഡ് പൂര്‍ത്തിയാക്കിയില്ലെന്നു കേരളവര്‍മ ആരോപിച്ചു. കൊട്ടാരം ഭരണസമിതിയുടെ പ്രസിഡന്റ് ശശികുമാരവര്‍മയും ജനറല്‍ സെക്രട്ടറി നാരായണവര്‍മയുമാണ്.
കഴിഞ്ഞ ഏഴിനു ചേര്‍ന്ന ഭരണസമിതി ആചാരസംരക്ഷണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. ശബരിമലയിലെ ആചാരങ്ങള്‍ നടന്നുപോകണമെങ്കില്‍ അതിന് തന്ത്രികുടുംബത്തിന്റെയും പന്തളം കൊട്ടാരത്തിന്റെയും പിന്തുണ വേണ്ടിവരും. അതുകൊണ്ടു തന്നെ തങ്ങളെ പരിഗണിക്കാതെ കാര്യങ്ങള്‍ മുന്നോട്ടു നീക്കിയാല്‍ അതിനെ ചെറുക്കാനാണ് ഇവരുടെ തീരുമാനം. പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാനാകും ആദ്യശ്രമം. അടുത്തഘട്ടത്തിലേ നട അടച്ചിടുന്ന കാര്യം ആലോചിക്കൂവെന്നു കേരളവര്‍മരാജ പറഞ്ഞു. തന്ത്രിമാരാണ് അക്കാര്യം തീരുമാനിക്കേണ്ടത്.
ശബരിമലയില്‍ യുവതി പ്രവേശനമാകാമെന്ന സുപ്രീംകോടതി വിധി ഈശ്വരവിശ്വാസമില്ലാത്ത ഭരണകൂടം കാരണമാണെന്ന് ശബരിമല മുന്‍ മേല്‍ശാന്തിമാര്‍ കുറ്റപ്പെടുത്തിയിരുന്നു. കോടതി വിധി അനുസരിച്ച് അനുഷ്ഠാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഭക്ത ജനങ്ങള്‍ക്ക് ഒപ്പമല്ലെന്നും അവര്‍ പറഞ്ഞു. ശബരിമലക്ഷേത്രത്തിലെ യുവതിപ്രവേശന വിവാദത്തില്‍ പന്തളം കൊട്ടാരവും തന്ത്രിയും കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയറിയിക്കുന്നുമാണ് മുന്‍ മേല്‍ശാന്തിമാരുടെ നിലപാട്.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തന്ത്രി കുടുംബാംഗങ്ങളെ മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചെങ്കിലും ചര്‍ച്ചക്ക് അവര്‍ വിസമ്മതിക്കുകയാണ് ഉണ്ടായത്. ഇത്തരത്തിൽ കടുത്ത തീരുമാനങ്ങളിലേക്ക് പോകുന്നതിനു മുൻപ് പരമാവധി പോരാടാനാണ് തീരുമാനം. ഭക്തജനങ്ങളുടെ പ്രതിഷേധം ദിവസങ്ങൾ ചെല്ലുന്തോറും കൂടുകയാണ്. ശബരിമലയിലെ പ്രതി സന്ധി പരിഹരിച്ചില്ലെങ്കിൽ ഇക്കുറി മാലയിട്ട എല്ലാവര്‍ക്കും അയ്യപ്പ ദര്‍ശനം ലഭിച്ചേക്കില്ല
Post Your Comments