KeralaLatest News

കൊല്ലത്ത് ശബരിമല സംരക്ഷണ യാത്രയ്ക്ക് ആവേശ്വജ്ജല സ്വീകരണം

ഘോഷയാത്രയില്‍ പങ്കെടുത്ത ആയിരങ്ങള്‍ ഒത്ത് ചൊല്ലിയത് ഒരു നാമം മാത്രമായിരുന്നു.

 കൊല്ലം:  കൊല്ലത്ത് നടന്ന ശബരിമല സംരക്ഷണ യാത്രയില്‍ ജനസാഗരം ഒഴുകിയെത്തി. ഘോഷയാത്രയില്‍ പങ്കെടുത്ത ആയിരങ്ങള്‍ ഒത്ത് ചൊല്ലിയത് ഒരു നാമം മാത്രമായിരുന്നു. സ്വാമിയേ ശരണമയപ്പ. കൂടി നിന്ന ജനക്കൂട്ടവും ഒരേ സ്വരത്തില്‍ അയ്യപ്പനാമം ഏറ്റ് ചൊല്ലി. എന്‍.ഡി.എ ചെയര്‍മാന്‍ പി.എസ്. ശ്രീധരന്‍പിള്ള നയിച്ച ശബരിമല സംരക്ഷണ യാത്രയ്ക്ക് ആവേശോജ്ജല സ്വീകരണമായിരുന്നു കൊല്ലത്തെ ജനങ്ങള്‍ നല്‍കിയത്. യാത്ര സ്വീകരണ കേന്ദ്രത്തിലേക്ക് എത്തിയതോടെ വിശ്വാസികള്‍ ആവേശഭരിതരായി നേതാക്കളെ സ്വീകരിച്ചു. എല്ലാമേഖലകളിലും സ്ത്രീകള്‍ക്ക് തുല്യപരിഗണന കിട്ടണമെന്നാണ് ബി.ജെ.പി നിലപാടെങ്കിലും ആചാരാനുഷ്ഠാനങ്ങള്‍ ശാസ്ത്രീയമാണെങ്കില്‍ അതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞ പി.എസ്.ശ്രീധരന്‍പിള്ള അഭി​പ്രായപ്പെട്ടു.

കോടതി വിധി നടപ്പാക്കുകയാണ് സി.പി.എം നയമെങ്കില്‍ പൊലീസിന് രാഷ്ട്രീയ സ്വാതന്ത്ര്യം നല്‍കണമെന്ന 2006 ലെ സുപ്രീം കോടതിയുടെ അന്ത്യശാസനമാണ് ആദ്യം നടപ്പാക്കേണ്ടത്. കോടതിയോടുള്ള വിധേയത്വമല്ല വിശ്വാസങ്ങളെ തകര്‍ക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യം. ശബരിമലവിധിയില്‍ പുനഃപരിശോധനയ്ക്ക് അറ്റോര്‍ണി ജനറല്‍ ഇന്നലെ അനകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കൂടി വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് സുപ്രീം കോടതിയെ സമീപിച്ചാല്‍ പുനഃപരിശോധന ഉറപ്പാണെന്നും പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. സമാപന സമ്മേളനം ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മറ്റ് വിശിഷ്ടാതിഥികളും വേദിയില്‍ ഉപവിഷ്ടരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button