ദോഹ: ഗാസയ്ക്ക് 150 ദശലക്ഷം ഡോളറിന്റെ സഹായവുമായി ഖത്തർ രംഗത്ത്. ഗാസയ്ക്ക് അടിയന്തിര സഹായമായാണ് സഹായം അനുവദിച്ചത്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ഗസ്സയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഇത്രയും വലിയ തുക അടിയന്തിര സഹായമായി ഖത്തർ പ്രഖ്യാപിച്ചത്.
രൂക്ഷമായ യുദ്ധക്കെടുതിക്ക് വിധേയമായ ഗസ്സയെ പുനർ നിർമിക്കുന്നതിൽ ഖത്തർ നൽകുന്ന സഹായം വിലമതിക്കാനാകാത്തതാണെന്ന് ഫലസ്തീൻ മുൻ പ്രധാനമന്ത്രിയും ഹമാസ് നേതാവുമായ ഇസ്മയീൽ ഹനിയ്യ വ്യക്തമാക്കി. സർക്കാർ ജീവനക്കാർക്ക് നിരവധി തവണയാണ് ഖത്തർ ശമ്പളം നൽകിയത്.
ദുരിതം അനുഭവിച്ച് ഗസ്സ പ്രദേശത്ത് 20 ലക്ഷത്തോളം പേരാണ് പുറത്ത് പോകാൻ പോലും കഴിയാതെ കഴിയുന്നത്. നിത്യോപയോഗ സാധനങ്ങൾ പോലും ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
Post Your Comments