ന്യൂഡല്‍ഹി: ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രത്യേക വിഭാഗങ്ങളില്‍ പെടുന്ന 900 തടവുകാരെ മോചിപ്പിക്കാന്‍ കേന്ദ്രസർക്കാർ തീരുമാനം. മൂന്ന് ഘട്ടങ്ങളിലായി തടവുകാരെ വിട്ടയക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ രണ്ടിനാരംഭിച്ച ആദ്യഘട്ടം പൂർത്തിയായിരുന്നു. രണ്ടാം ഘട്ടം 2019 ഏപ്രില്‍ 19നും, മൂന്നാം ഘട്ടം 2019 ഒക്ടോബര്‍ രണ്ടിനും നടപ്പാക്കാനാണ് പദ്ധതി.
55 വയസിനു മുകളില്‍ പ്രായമുള്ള 50 ശതമാനമോ അതില്‍ കൂടുതലോ തടവ് ശിക്ഷ അനുഭവിച്ച സ്ത്രീകള്‍, ട്രാന്സ്ജെന്ഡറുകള്, 60 വയസിന് മുകളില്‍ പ്രായമുള്ള 50 ശതമാനമോ അതില്‍ കൂടുതലോ തടവ് ശിക്ഷ അനുഭവിച്ച പുരുഷ തടവുകാർ എന്നിവരെ വിട്ടയക്കും. 70 ശതമാനത്തിലേറെ ശാരീക വൈകല്യമുള്ളവരേയും തീവ്രമായ അസുഖം ബാധിച്ചവരേയും, ശിക്ഷാ കാലാവധിയില്‍ മൂന്നില്‍ രണ്ട് അനുഭവിച്ചുകഴിഞ്ഞവരേയും വിട്ടയയ്ക്കാനായി പരിഗണിക്കുന്നുണ്ട്.
Post Your Comments