ക്രിക്കറ്റ് താരമായിരുന്ന ശ്രീശാന്ത് തന്നെ പ്രണയിച്ച് കബളിപ്പിച്ചെന്ന ആരോപണവുമായി നടി നികേഷ പട്ടേല്‍ രംഗത്ത്. ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയതോടെ മറ്റൊരു വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുകയാണ് താരം. ഭുവനേശ്വരിയുമായി 7 വര്‍ഷം പ്രണയിച്ചാണ് വിവാഹിതരായതെന്നാണ് ശ്രീശാന്ത് ദേശീയ മാധ്യമത്തിലൂട അവകാശവാദം ഉന്നയിച്ചത് എ്നന്നാല്‍ ആ കാര്യം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് നടി പറയുന്നു. കാരണം ആ സമയത്ത് ശ്രീശാന്ത് ഞാനുമായി ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നുവെന്നാണ് നടി ആരോപിക്കുന്നത്. അഞ്ചു വര്‍ഷമായി ശ്രീശാന്തുമായുള്ള ബന്ധം പിരിഞ്ഞിട്ടെന്നും ബ്രേക്കപ്പിനു ശേഷം ഇതുവരെ കണ്ടിട്ടില്ലെന്നും വരധായക എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് ബ്രേക്കപ്പ് ആകുന്നതെന്നും നടി. ബിഗ് ബോസില്‍ കാണാറുണ്ടെന്നും ഇവര്‍ പറയുന്നു.
കഴിഞ്ഞ 5 വര്‍ഷമായി ബ്രേക്പ്പിന് ശേഷം ഇതില്‍ നിന്നെല്ലാം മാറി നില്‍ക്കുകയായിരുന്നു. പക്ഷെ ഇന്നും ആ ബന്ധത്തില്‍ നിന്ന് മനസിന് മോചനം ലഭിച്ചിട്ടില്ല . കാരണം എനിക്ക് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കി കിടക്കുകയാണ്. ഞങ്ങള്‍ ഒരുമിച്ചായിരുന്ന സമയത്ത് ഭാര്യയുമായും പ്രണയത്തിലായിരുന്നുവെന്ന് ശ്രീശാന്ത് സ്ഥാപിക്കുന്നുവെങ്കില്‍ അദ്ദഹം എന്നോട് എന്താണ് ചെയ്തിരുന്നത്. അതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നുവെന്ന്’- നികേഷ പറയുന്നു.
Post Your Comments