Latest NewsKerala

ചില തീവ്ര ഫെമിനിസ്റ്റുകള്‍ മീടൂ പ്രസ്ഥാനത്തെ ദുരുപയോഗം ചെയ്യുന്നുവെന്ന് രാഹുല്‍ ഈശ്വര്‍

കൊച്ചി:   ഫെമിനിസ്റ്റുകള്‍ കൂട്ടായി തീരുമാനിച്ച ചതിക്കുഴിയാണ് മീറ്റൂ ആരോപണമെന്ന് രാഹുല്‍ ഈശ്വര്‍. സ്ത്രീത്വ വാദികള്‍ മീറ്റൂ എന്ന ക്യാമ്പെയിനെ ശരിയല്ലാത്ത രീതിയില്‍ ഗൂഡ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും ഇതിലൂടെ തന്നെ ഇരയാക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കുടുംബാംഗങ്ങളോടൊപ്പം എറണാകുളം പ്രസ്‌ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

ഇഞ്ചിപ്പെണ്ണ് എന്ന ഫെയ്സ്ബുക്ക് പ്രൊഫെെലിലൂടെയായിരുന്നു രാഹുല്‍ ഈശ്വറിനെതിരെ മീറ്റൂ ആരോപണം ഉയര്‍ന്നത്. 2004 കാലഘട്ടത്തില്‍ പ്ലസ്ടു പഠനശേഷമുളള സമയത്ത് രാഹുല്‍ ഈശ്വര്‍ തന്നെ വീട്ടില്‍ ആരുമില്ലാത്ത നേരത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ലെെംഗീക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നുമായിരുന്നു യുവതി ഫെയ്സ് ബുക്കിലൂടെ ആരോപണം പുറത്ത് വിട്ടത്. അനന്തമായ വിശ്വാസികള്‍ തിങ്ങി നില്‍ക്കുന്ന ശബരിമലയിലേക്ക് ഇത്തരത്തിലുളളവര്‍ കടന്ന് ചെന്നാല്‍ വ്യാജ മീറ്റൂ ആരോപണങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ലായിരിക്കുമെന്നും രാഹുല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button