ദില്ലി: ഇനി മുതൽ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകുന്ന തരത്തിൽ സിബിഎസ്ഇയുടെ പുതിയ പ്രഖ്യാപനം. അടുത്ത വര്‍ഷം മുതല്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ വിഷയത്തിലും 33 ശതമാനം മാര്‍ക്ക് നേടിയാല്‍ മതിയാകും. തിയറിയും പ്രാക്ടിക്കലും കൂടി ചേര്‍ത്താണ് 33 ശതമാനം മാര്‍ക്ക് എന്നുള്ളത് .
ഈ വർഷം ഇത്തരത്തിൽ ഇളവ് പത്താം ക്ലാസുകാര്‍ക്ക് നല്‍കിയിരുന്നു. ഇത് അടുത്ത വര്‍ഷവും തുടരാനാണ് സിബിഎഈ സ്ഇ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ചെയര്മാന് അനിത കര്‍വാള്‍ അറിയിച്ചു.
ഇത്രയുംനാൾ ഇന്റേണല്‍ അസസ്മെന്റിനും ബോര്‍ഡ് പരീക്ഷയ്ക്കും വെവ്വേറെ ജയിക്കണമെന്ന നിബന്ധനയാണ് ഉണ്ടായിരുന്നത്. കുറെയേറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മാറ്റം വരുത്തിയിരിക്കുന്നതെന്നാണ് സിബിഎസ്ഇയുടെ വിശദീകരണം. .
Post Your Comments