NattuvarthaLatest News

മകന്‍ മരിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ അമ്മയും മരിച്ചു

ഭാര്യയുമായി പിണക്കത്തിലുള്ള വിജയകുമാര്‍ രാത്രിയോടെയാണ് ആള്‍താമസമില്ലാത്ത കുടുംബ വീട്ടിലെത്തിയത്

വെഞ്ഞാറമൂട്: ചികില്‍സയിലായിരുന്ന അമ്മയെ കാണാനെത്തിയ മകന്‍ മരിച്ചു. വെഞ്ഞാറമൂട് ആണ് സംഭവം. അത്യാസന്ന നിലയില്‍ ചികില്‍സയിലായിരുന്ന പത്മാക്ഷിഅമ്മ(75)യെ കാണാനെത്തിയതായിരുന്നു വിജയകുമാര്‍(50). മാതാവിന് അസുഖം കൂടുതലാണെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മസ്‌കറ്റില്‍ നിന്നും വിജയകുമാര്‍ ബുധനാഴ്ച വൈകിട്ട് നാട്ടിലെത്തി. ഭാര്യയുമായി പിണക്കത്തിലുള്ള വിജയകുമാര്‍ രാത്രിയോടെയാണ് ആള്‍താമസമില്ലാത്ത കുടുംബ വീട്ടിലെത്തിയത്.

വ്യാഴാഴ്ച സുഹൃത്തുക്കള്‍ വിജയകുമാറിനെ തിരഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്ത് നിന്നും എത്തിയ ദിവസം വൈകിപ്പോയതിനാല്‍ പിറ്റേദിവസം ആശുപത്രിയില്‍ മാതാവിനെ സന്ദര്‍ശിക്കാനിരിക്കുകയായിരുന്നുവെന്നു സുഹൃത്തുക്കള്‍ പറഞ്ഞു. വിജയകുമാറിന് തൊട്ടുപിന്നാലെ ഏകദേശം രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മാതാവും മരിച്ചു. ഇരുവരുടെയും മൃതദേഹം ഇന്ന് സംസ്‌കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button