കൊച്ചി: ഇനി കൊച്ചിയിലെത്തുന്ന യാത്രക്കാരും സഞ്ചാരികളും താമസത്തിനായി സ്ഥലം അന്വേഷിച്ച് അലഞ്ഞ് നടക്കേണ്ട. കൊച്ചി മെട്രോ നിങ്ങള്‍ക്കായി താമസസൗകര്യം ഒരുക്കുന്നു. എറണാകുളം സൗത്തിലെ മെട്രോ സ്റ്റേഷനടുത്ത് എട്ടു നിലകളില്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ സൗകര്യം ഒരുക്കാനാണ് കൊച്ചി മെട്രോ പദ്ധതി.
മെട്രോയോട് ചേർന്ന് വിദേശരാജ്യങ്ങളിലെല്ലാം അടിപൊളി താമസസ്ഥലവും ലഭ്യമാണ് ഇത് പിന്തുടര്‍ന്നാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) പുതിയ പദ്ധതി ആവിഷ്കരിച്ചത്. മെട്രോയുടെ സ്ഥലത്താവും ഹോട്ടല്‍ നിര്‍മ്മിക്കുകയെങ്കിലും കെ.എം.ആര്‍.എല്‍ ആയിരിക്കില്ല ഇത് നടത്തുന്നത്. എട്ടു നിലകളിലായി അര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിക്കുന്ന ഹോട്ടലിന്‍റെ നടത്തിപ്പ് ചുമതലക്കാരനെ തീരുമാനിക്കുന്നത് ടെന്‍ഡറിലൂടെ ആയിരിക്കും.
35 വർഷത്തേക്ക് പാട്ടത്തിന് നൽകാനാണ് മെട്രോ തീരുമാനം. ഹോട്ടൽ മേഖലയിൽ കഴിവ് തെളിയിച്ചവർക്കാണ് അവസരം നൽകുക.
ഫോർസ്റ്റാർ ഹോട്ടലിൽ 150 കാറുകളെങ്കിലും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കണം എന്നാണ് മെട്രോ നിര്‍ദ്ദേശം , കൂടാതെ താമസത്തിനും ഭക്ഷണത്തിനും ഉള്ള സൗകര്യങ്ങള്‍ , കോണ്‍ഫറന്‍സ് ഹാള്‍, സ്വിമ്മിംഗ് പൂള്‍, സ്പാ, ജിംനേഷ്യം, വിൽപ്പനശാലകൾ എന്നിവക്കുള്ള സൗകര്യം കൂടി ഹോട്ടലില്‍ ഒരുക്കാനാണ് കെഎംആര്‍എല്‍ തീരുമാനം.
Post Your Comments