കാസര്‍ഗോഡ് : കോളേജില്‍ നിന്ന് വിദ്യാര്‍ത്ഥിയെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ സമര പരമ്പരകളെ തുടര്‍ന്ന് കാസര്‍കോഡ് സര്‍വ്വകലാശാല അടച്ച അധികാരികളുടെ തീരുമാനം പിന്‍വലിച്ച് ഉടന്‍ കോളേജില്‍ പഠനം പുനസ്ഥാപിക്കണമെന്ന് എസ്.എഫ്. എെ ആവശ്യപ്പെട്ടു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഖില്‍ താഴത്തിനെ പുറത്താക്കിയ വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ പരിപാടികളെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസമാണ് സര്‍വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു കൊണ്ടുള്ള ഉത്തരവുണ്ടായത്.
നിലവില്‍ സര്‍വകലാശാല അടച്ചിടേണ്ട വിധം ഭീകരാന്തരീക്ഷം കാമ്ബസ്സില്‍ നിലനില്‍ക്കുന്നില്ലെന്നും ജനാധിപത്യപരമായി നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ ഭയപ്പെട്ടുകൊണ്ട് അടിയന്തരാവസ്ഥയ്ക്ക് സമമായ അന്തരീക്ഷം സൃഷ്‌ടിക്കുവാന്‍ ഉള്ള അധികാരികളുടെ ശ്രമം ലജ്ജാവഹമാണെന്നും എസ്‌എഫ്‌ഐ അറിയിച്ചു. ജനാധിപത്യ രീതിയിലാണ് എസ്‌എഫ്‌ഐ സമരം മുന്നോട്ടു കൊണ്ടു പോകുന്നത്. ആയതിനാല്‍ എത്രയും പെട്ടെന്ന് ക്യാമ്പസ് വിദ്യാര്‍ത്ഥികള്‍ക്ക് തുറന്ന് കൊടുക്കണം എന്നും ക്ലാസ്സുകള്‍ പുനരാരംഭിക്കണം എന്നും എസ്‌എഫ്‌ഐ ആവശ്യമുന്നയിച്ചു
Post Your Comments