ബംഗളൂരു: കര്‍ണാടക മന്ത്രിസഭയിലെ ബിഎസ്പി മന്ത്രി എന്‍. മഹേഷ് രാജിവച്ചു. കോണ്‍ഗ്രസും ജെഡിഎസുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജിയെന്നാണ് അറിയുന്നത്. എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭയിലെ പ്രാഥമിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു മഹേഷ്. രാജിവയ്ക്കാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയില്ല. രാജിക്കുമുമ്പ് മായാവതിയുമായി ചര്‍ച്ച ചെയ്തില്ലെന്നും മഹേഷ് പറഞ്ഞു.
ബിഎസ്പിയോ മായാവതിയോ സംഭവത്തില്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. മധ്യപ്രദേശിലും രാജസ്ഥാനിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്നു മായാവതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മഹേഷിന്റെ രാജി. ഇതിനിടെ കോൺഗ്രസിലെ രണ്ടു എം എൽ എ മാർ രാജി ഭീഷണിയുമായി രംഗത്തുണ്ട്. കർണ്ണാടകയിലെ രാഷ്ട്രീയ രംഗം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം കൂടുതൽ പ്രക്ഷുബ്ധമാണ്.
അവസരം മുതലാക്കാന്‍ ബിജെപികൂടി ശക്തമായി ഇടപെട്ടതോടെ സര്‍ക്കാര്‍ താഴെവീഴും എന്ന രീതിയിലേക്ക് വരെ കാര്യങ്ങള്‍ എത്തി. പ്രശ്നങ്ങള്‍ ഉടലെടുത്തപ്പോള്‍ മന്ത്രിസഭാ വിപുലീകരണം ഉടന്‍ നടത്തുമെന്നായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമിയുടെ വാഗ്ദാനമെന്നു എം എൽ എ രഘു പറഞ്ഞു . എന്നാല്‍ ഇതുവരേയും നടപടിയെടുക്കാത്തതില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസ് എംഎല്‍എയായ ബിസി പാട്ടീല്‍ ഉയര്‍ത്തിയിരിക്കുന്നത്.സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് പാട്ടീല്‍ ആരോപിച്ചു.
സഖ്യസര്ക്കാരാണോ ഗവര്‍ണറാണോ സംസ്ഥാനം ഭരിക്കുന്നത് എന്നാണ് ഇപ്പോള്‍ തന്റെ സംശയം, കഴിഞ്ഞ അഞ്ച് മാസമായി സര്‍ക്കാര്‍ തലത്തില്‍ ഒരു യോഗങ്ങള്‍ പോലും വിളിച്ച് ചേര്‍ത്തിട്ടില്ല.തന്റെ ജില്ലയായ ഹാവേരിയില്‍ ഇതുവരെ മന്ത്രിമാര്‍ തിരിഞ്ഞ് നോക്കിയിട്ടില്ല. ‘അവിടുത്തെ ജനങ്ങളോട് താന്‍ എന്ത് മറുപടി നല്‍കും, പാട്ടീല്‍ ചോദിച്ചു.മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയായ രഘു അച്ചാറും സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്.
സിദ്ധരാമയ്യ സര്‍ക്കാരിന്റെ കാലത്ത് ചിത്രദുര്‍ഗ ജില്ലയില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ചെയ്ത ഇരട്ടത്താപ്പ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പട്ടേല്‍ പറഞ്ഞു.ആദ്യം ചിത്രദുര്‍ഗയില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജ് ഇപ്പോള്‍ ഡികെ ശിവകുമാറിന്റെ മണ്ഡലമായ കനകപുരയില്‍ ഒരുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതെങ്ങനെ അംഗീകരിക്കാനാവും.’
‘ഇതാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍ താന്‍ രാജിവെയ്ക്കുമെന്ന് എംഎല്‍എ വ്യക്തമാക്കി.ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് വ്യക്തമാക്കി സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. ഒക്ടോബര്‍ ഒന്നിന് അയച്ച കത്തില്‍ ഇതുവരെ ഒരു മറുപടി പോലും തനിക്ക് ലഭിച്ചിട്ടില്ല. തന്റെ ജില്ലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചില്ലെങ്കില്‍ രാജി വെയ്ക്കാന്‍ രണ്ടാമത് ആലോചിക്കില്ലെന്നും രഘു പറഞ്ഞു.
Post Your Comments