Latest NewsKeralaIndiaParayathe Vayya

‘ഹിന്ദുക്കള്‍ തമ്മില്‍ തല്ലണം,അതിനായിഎന്ത് ചെറ്റത്തരവും സിപിഎം കാട്ടും, ഒന്നായി നിന്നാല്‍ പിന്നെ കുണ്ടറ അണ്ടി ആപ്പീസ് പോലും സഖാക്കള്‍ക്ക് അപ്രാപ്യമാകും’ – ജിതിൻ ജേക്കബ്

ജാതിയും മതവുമില്ലാത്ത പാർട്ടി നേതാക്കളുടെ വീടുകളിലെ യുവതികൾ ശബരിമലയിൽ പോയി വിപ്ലവം കാട്ടട്ടെ.

സിപിഎം നടത്തിയ ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രം നടന്നതിനെ ട്രോളികൊണ്ട് കമ്മ്യൂണിസ്റ്റുകാരനായ സുഹൃത്തിനോട് ഒരിക്കൽ ചോദിച്ചു, എന്തെ നിങ്ങളുടെ പാർട്ടി കേരളത്തിന് പുറത്ത് ക്ലച് പിടിക്കാത്തതെന്ന്.

അമേരിക്കൻ ഇടപെടൽ, ബൂർഷ്വാ കുത്തക, ആഗോളവൽക്കരണം , ഉദാരവൽക്കരണം എന്നൊക്കെയുള്ള പതിവ് അന്തംകമ്മി മറുപടിയോടൊപ്പം അവൻ പറഞ്ഞത് കേരളത്തിന് പുറത്ത് ജാതി രാഷ്ട്രീയമാണ് അതുകൊണ്ടാണ് സിപിഎം ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും തുടച്ചുനീക്കപ്പെട്ടത് എന്ന്.

ബംഗാളിലും, ത്രിപുരയിലും പതിറ്റാണ്ടുകൾ ഭരിച്ചിട്ടും ജാതി രാഷ്ട്രീയം ഇല്ലാതാക്കാൻ പറ്റിയോ എന്ന ചോദ്യത്തിന് അവന്റെ മറുപടി അതൊക്കെ ബൂർഷ്വാ മുതലാളിത്ത ഇടപെടൽ കാരണമാണ് എന്നൊക്കെയായിരുന്നു.

കമ്മ്യൂണിസ്റ്റുകാർ സ്ഥിരം പാടിപ്പുകഴ്ത്തുന്ന ഒന്നാണ് കേരളത്തിലെ സാമൂഹിക മുന്നേറ്റങ്ങൾക്ക് കാരണം അവരാണ് എന്നത്. അങ്ങനെയായിരുന്നെകിൽ ചോദിച്ചോട്ടെ, നിങ്ങൾ 35 വർഷം ഒറ്റയ്ക്ക് ഭരിച്ച ബംഗാളും, 25 വർഷം ഭരിച്ച ത്രിപുരയും ഇന്ത്യയിലെ അല്ലെങ്കിൽ ലോകത്തിലെതന്നെ നമ്പർ വൺ സംസ്ഥാങ്ങളായി മാറില്ലായിരുന്നോ?

പട്ടിണിയും , തൊഴിലില്ലായ്മയും അല്ലാതെ മറ്റെന്താണ് കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ട് ബംഗാളിലെയും ത്രിപുരയിലെയും ജനങ്ങൾക്ക് കിട്ടിയത്? പതിനായിരക്കണക്കിന് രാഷ്ട്രീയ എതിരാളികളെയാണ് കമ്മ്യൂണിസ്റുകാർ ഈകാലയളവിനുള്ളിൽ ബംഗാളിലും ത്രിപുരയിലും കൊന്നൊടുക്കിയത്.

രാഷ്ട്രീയ എതിരാളികളെ ബംഗാൾ മോഡലിൽ എങ്ങനെ കൊല്ലണമെന്നതിനെക്കുറിച്ചു സഹിഷ്ണുതാവാദിയും, മാനവികത ഉയർത്തിപ്പിടിക്കുന്ന ആളുമായ മി. ഡബിൾ സഖാക്കൾക്ക് ക്ലാസ്സെടുത്തതിനെക്കുറിച്ച് മുൻ സിപിഎം നേതാവ് അബ്‌ദുള്ളക്കുട്ടി വെളിപ്പെടുത്തിയത് ഓർമയില്ലേ?

അതൊക്കെ അവിടെ നിൽക്കട്ടെ. ജാതിരാഷ്ട്രീയം കാരണമാണ് ഇന്ത്യയിലെ 28 സംസ്ഥാങ്ങളിൽ നിന്നും സിപിഎം തൂത്തെറിയപെട്ടത്‌ എന്ന പ്രചാരണം നടത്തുമ്പോൾ തന്നെ ഇന്ന് ഇന്ത്യയിൽ ജാതി മത വിഭാഗങ്ങളെ ഉപയോഗിച്ച് നിലനിൽക്കുന്ന പാർട്ടി ഏതെന്ന് ചോദിച്ചാൽ അത് സിപിഎം തന്നെ ആണെന്ന് നിസ്സംശയം പറയാൻ കഴിയും.

ദൈവമില്ല, പുരോഗമനം, നിരീശ്വരവാദം എന്നൊക്കെ പറയുകയും ചെയ്യും പൂമൂടലും, തലയിൽ കൈവെച്ച് പ്രാർത്ഥനയും മറ്റും നടത്തുകയും ചെയ്യും. പാർട്ടി എം എൽ എ യുടെ ബീവിക്ക് മതത്തിന്റെ പേരിലുള്ള റിസർവേഷൻ കൊണ്ട് ജോലിക്കും കയറാം. ബിഷപ്പുമാരുടെ അരമനകളിലും, സുന്നി, ജമാഅത്ത്, എസ എൻ ഡി പി , എൻ എസ് എസ് എന്നുവേണ്ട സകല സാമുദായിക സംഘടനകളുടെയും കൈമുത്താൻ ഓടിനടക്കുകയാണ് സിപിഎം. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പച്ചക്ക് മതം പറഞ്ഞു വോട്ട് പിടിച്ചത് കേരളം കണ്ടതാണ്.

ശബരിമല വിഷയത്തിലും സാമുദായിക സംഘടനകളെ കൂട്ടുപിടിച്ച് പ്രതിഷേധത്തെ അടിച്ചമർത്താനാണ് സിപിഎം ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥിയെ നിർത്താൻ മുതൽ മന്ത്രിസ്ഥാനം വരെ ജാതിയും മതവും നോക്കി തീരുമാനിക്കും. വോട്ട് ബാങ്ക് എന്ന് കണ്ടാൽ ഏതു മത തീവ്രവാദിയെയും പിന്തുണക്കും.

ജനങ്ങളെ ജാതിയും മതവും പറഞ്ഞു ഭിന്നിപ്പിച്ചാണ് സിപിഎം കേരളത്തിൽ വേരൂന്നിയത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ നിയമപരമായി ഇല്ലാതിരുന്ന സവർണ്ണാധിപത്യം എന്ന ഉണ്ടയില്ലാവെടിയാണ് അന്നും ഇന്നും സിപിഎം ന്റെ തുറുപ്പുചീട്ട്. കേരളത്തിൽ ജാതി രാഷ്ട്രീയം കൂടിയിട്ടുണ്ടെങ്കിൽ അത് സിപിഎം ന്റെ സംഭാവനയാണ്. ജാതിയില്ല മതമില്ല എന്നുപറഞ്ഞു ജാതിമത സംഘടനകളെ ഒരേ സമയം വളർത്തിയതും സിപിഎം തന്നെ.

ക്രിസ്ത്യാനികളും, മുസ്ലിങ്ങളും പരസ്പ്പരം തല്ലുകൂടുമെങ്കിലും മതത്തിന്റെ കർശനമായ ചട്ടക്കൂടുകൾ കാരണം പൊതുവായ വിഷയം വരുമ്പോൾ അവർ ഒന്നിക്കും. ഹിന്ദുക്കൾക്ക് അതുമാകുന്നില്ല. പൊതുവായ വിഷയത്തിൽ പോലും ഒരുമയോടെ നിൽക്കാനാകുന്നില്ല അവർക്ക്. അതാണ് സിപിഎം ന്റെ വിജയം.

ജാതിയും മതവുമില്ലാത്തവരിപ്പോൾ മൂത്തനേതാവിനെ ഏതോ ഒരു അമ്മച്ചി ജാതിപ്പേര് വിളിച്ചതിനെ ഓർത്ത് നെഞ്ചത്തടിച്ചു കരയുന്നു. ചോത്തി ഗൗരി എന്ന് സഖാക്കൾ തന്നെ വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞത് സാക്ഷാൽ ഗൗരിയമ്മയാണ് എന്നത് വേറെകാര്യം!

പറയുമ്പോൾ വലിയ തള്ള് തള്ളും. പുരോഗമനം പ്രസംഗിക്കുന്ന നേതാക്കന്മാർക്കെല്ലാം ജാതിയുമുണ്ട് മതവുമുണ്ട്. ജാതിയും മതവും നോക്കി വിവാഹാലോചനകൾ വരെ നടത്തിയിട്ടാണ് സഖാത്തി മതമില്ലാത്ത ചൈനയെ നോക്കി ഓരിയിടുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ തന്നെയാണ് വീതംവെപ്പും. വേണ്ടപ്പോൾ ചില സമുദായ സംഘടനകളെ കൂടെ നിർത്താനും തമ്മിൽത്തല്ലിക്കാനും ഈ സേഫ്റ്റി വാൽവ് കളികളിലൂടെ സിപിഎംന് കഴിയുന്നു.

ജാതി രഹിതം, മതേതരത്വം, സ്ത്രീ സമത്വം ഒക്കെ പ്രസംഗിക്കുന്നുണ്ടല്ലോ സിപിഎം, ഒന്ന് ചോദിച്ചോട്ടെ, ഏതെങ്കിലും ഒരു വനിതയെ സിപിഎം മുഖ്യമന്ത്രി കസേരയിൽ ഇരുത്തിയിട്ടുണ്ടോ? ഏതെങ്കിലും ഒരു ദളിതനെ പാർട്ടി പോളിറ്റ് ബ്യൂറോയിൽ എടുത്തിട്ടുണ്ടോ?

പുരോഗമനം പ്രസംഗിക്കുന്ന സിപിഎം ശബരിമല വിധിയെ സ്വാഗതം ചെയ്യുന്നു. വിശ്വാസികൾക്കൊപ്പമല്ല എന്നും എന്തുവിലകൊടുത്തും കോടതിവിധി നടപ്പാക്കുമെന്നും പറയുന്നു. അവർ ആഗ്രഹിച്ച വിധിയാണ് അവർ കോടതിയിൽ വാദം നടത്തി വാങ്ങിയെടുത്ത്.

എല്ലാം അവർ ഉദ്ദേശിച്ച രീതിയിതന്നെ നടന്നു. എന്നിട്ടും എന്തുകൊണ്ടാണ് സിപിഎം നേതാക്കളുടെ വീടുകളിലെ സ്ത്രീകളും , പാർട്ടി സഖാത്തികളും ശബരിമലയിൽ പോകാൻ മുന്നോട്ടുവരാത്തത്? ഇപ്പോഴല്ലേ വിപ്ലവം കാട്ടേണ്ടത്? എന്തെ ആരും പോകുന്നില്ലേ? ആദ്യം സ്വന്തം കുടുംബത്തിലെ യുവതികളെ ശബരിമലക്ക് വിടാൻ പാർട്ടി സെക്രട്ടറി മുൻകൈ എടുക്കട്ടെ. ലക്ഷക്കണക്കിന് വിപ്ലവ സഖാത്തികൾ ഉണ്ടല്ലോ, ആർക്കും പോകേണ്ടേ? എസ് എഫ് ഐ ,ഡി വൈ എഫ് ഐ തുടങ്ങിയ കമ്മ്യൂണിസ്റ്റ് യുവജനസംഘടനകളിലെ പുരോഗമന സഖാത്തികളെങ്കിലും മുന്നോട്ട് വന്ന് ഈ ചരിത്രപരമായ ദൗത്യം നടപ്പാക്കണം.

ഹിന്ദുക്കളുടെ ഇടയിൽ കൂടുതൽ അനൈക്യം ഉണ്ടാക്കാനാണ് സിപിഎം ഇപ്പോഴും ശ്രമിക്കുന്നത്. ഹിന്ദുക്കൾ പരസ്പ്പരം തല്ലുന്നത് കാണാൻ എന്ത് ചെറ്റത്തരവും സിപിഎം കാട്ടും. കാരണം ഹിന്ദുക്കൾ ഒന്നായി നിന്നാൽ പിന്നെ കുണ്ടറ അണ്ടി ആപ്പീസ് പോലും സഖാക്കൾക്ക് അപ്രാപ്യമാകും.

ജിതിൻ ജേക്കബ്  

shortlink

Related Articles

Post Your Comments

Related Articles


Back to top button