ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്തിയത് ഇന്ത്യ നിര്‍ബന്ധിച്ചിട്ടല്ലെന്ന് വ്യക്തമാക്കി കമ്പനി സിഇഒ എറിക് ട്രാപിയര്‍. റിലയന്‍സിനെ പങ്കാളിയാക്കിയത് കമ്പനിയുടെ തീരുമാനമാണെന്നും കമ്പനിയെ തെരഞ്ഞെടുത്തത് ഫ്രഞ്ച് ആയുധ നിര്‍മാണ കമ്പനിയായ ഡാസോ നേരിട്ടാണെന്നും അദ്ദേഹം പറഞ്ഞു. പങ്കാളിയെ കണ്ടാത്താനുള്ള നിയമപരമായ അവകാശം തങ്ങള്‍ക്കു മാത്രമാണെന്ന് എറിക് ട്രാപ്പിയര്‍ വ്യക്തമാക്കി.
ദീര്‍ഘകാലം ഇന്ത്യയില്‍ പ്രവര്‍ത്തനം നടത്തണമെന്ന് കമ്പനിക്ക് ആഗ്രഹമുണ്ടെന്നും ആരെ പങ്കാളിയാക്കണമെന്ന് തീരുമാനിക്കാന്‍ കമ്പനിക്ക് അധികാരമുണ്ടെന്നും ഈ വിഷയത്തിലുണ്ടായ വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
റിലയന്‍സ് ഡിഫന്‍സുമായി ചേര്‍ന്ന് റഫാല്‍, ഫാല്‍ക്കണ്‍ 2000 വിമാനഭാഗങ്ങള്‍ നിര്‍മ്മിക്കും. സംയുക്തസംരഭത്തിന്റെ പൂര്‍ണനിയന്ത്രണം ഡോസോ ഏവിയേഷനായിരിക്കുമെന്നും എറിക് അറിയിച്ചു. ഇന്ത്യയുമായുള്ളത് 65 വര്‍ഷത്തെ ബന്ധമാണെന്നും പറഞ്ഞു. റിലയന്‍സിനെ ഉള്‍പ്പെടുത്താന്‍ ഇന്ത്യ നിര്‍ബന്ധിച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണ് വിശദീകരണവുമായി സിഇഒ രംഗത്തെത്തിയത്.
Post Your Comments