ജനീവ: ഇന്ത്യ ഇനി ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിലില്‍ അംഗം. 2019 ജനുവരി ഒന്ന് മുതൽ മൂന്ന് വർഷത്തേക്കാണ് അംഗത്വം. ഏഷ്യ–പസഫിക് വിഭാഗത്തിൽ 188 വോട്ടുകൾ നേടിയാണ് ഇന്ത്യ കൗൺസിലിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്.
193 മെമ്പര്‍മാരടങ്ങിയ യു.എന്‍ പൊതുസഭയാണ് പുതിയ അംഗങ്ങള്‍ക്കായുള്ള തെരഞ്ഞെടുപ്പ് നടത്തിയത്. രഹസ്യ ബാലറ്റിലൂടെ നടന്ന വോട്ടെടുപ്പില്‍ 18 പുതിയ രാജ്യങ്ങളെ കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തു. ശരാശരി 97 വോട്ടുകള്‍ നേടിയ രാജ്യങ്ങള്‍ക്കാണ് അംഗത്വം ലഭിച്ചിരിക്കുന്നത്.
കൂടാതെ ഏഷ്യ-പസഫിക് മേഖലയിൽനിന്ന് ഇന്ത്യയ്ക്ക് പുറമെ ബഹ്റൈൻ, ബംഗ്ലദേശ്, ഫിജി, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളും അംഗത്വത്തിനായി ശ്രമിച്ചിരുന്നു.
Post Your Comments