
തിരുവനന്തപുരം; നവംബര്‍ ഒന്നിന് കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിനുള്ള ടിക്കറ്റ് വില്‍പ്പന ഈ മാസം പതിനേഴ് മുതല്‍ നടക്കും. പേ.ടി.എം വഴിയാണ് ടിക്കറ്റ് വില്‍പ്പന നടത്തുന്നത്. ഇന്ത്യയിലാദ്യമായാണ് ടിക്കറ്റുകള്‍ മുഴുവന്‍ ഡിജിറ്റലാക്കുന്നത്. കഴിഞ്ഞ വര്‍ഷം ട്വന്റി-20 നടത്തിയത് പോലെ ഇത്തവണയും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം നടത്തുക.
ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. 1000, 2000, 3000, 6000 എന്നിങ്ങനെയാണ് നിരക്കുകള്‍ . സ്പോര്‍ട്ട്സ് ഹബ്ബിന്റെ മുകളിലത്തെ നിരയിലെ ടിക്കറ്റിനാണ് 1000 രൂപ. ഇവിടെ വിദ്യാര്‍ത്ഥികള്‍ക്കും ക്ലബുകള്‍ക്കും ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കും.
താഴത്തെ നിരയില്‍ 2000, 3000, 6000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഇതില്‍ 6000 രൂപയുടെ ടിക്കറ്റുകള്‍ ഭക്ഷണമുള്‍പ്പടെയാണ്.
Post Your Comments