Latest NewsIndia

തഞ്ചാവൂര്‍ ക്ഷേത്രത്തില്‍ ആയിരംവര്‍ഷം പഴക്കമുള്ള 41 വിഗ്രഹങ്ങള്‍ക്ക് പകരം വ്യാജ വിഗ്രഹങ്ങള്‍ കണ്ടെത്തി

രണ്‍വീര്‍ ഷായുടെ വീട്ടില്‍നിന്ന് കോടികള്‍ വിലമതിയ്ക്കുന്ന വിഗ്രഹങ്ങള്‍ കണ്ടെടുത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തഞ്ചാവൂര്‍ ക്ഷേത്രത്തില്‍ പരിശോധന നടത്തിയത്.

ചെന്നൈ: ആയിരംവര്‍ഷം പഴക്കമുള്ള 41 വിഗ്രഹങ്ങള്‍ക്ക് പകരം തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തില്‍ വ്യാജ സ്ഥാപിച്ചിരിക്കുന്നതായി വിഗ്രഹങ്ങള്‍ കണ്ടെത്തി. നടരാജ വിഗ്രഹം അടക്കമുള്ളവ മോഷണം പോയിട്ടുണ്ടെന്ന് വിഗ്രഹക്കടത്ത് കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം കണ്ടെത്തി. ഇവയ്ക്ക് പകരം വ്യാജവിഗ്രഹങ്ങളാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് അന്വേഷസംഘം വിലയിരുത്തി. ചെന്നൈ സെയ്ദാപ്പേട്ടുള്ള വ്യവസായി രണ്‍വീര്‍ ഷായുടെ വീട്ടില്‍നിന്ന് കോടികള്‍ വിലമതിയ്ക്കുന്ന വിഗ്രഹങ്ങള്‍ കണ്ടെടുത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തഞ്ചാവൂര്‍ ക്ഷേത്രത്തില്‍ പരിശോധന നടത്തിയത്.

ആദ്യ പരിശോധനയില്‍ 10 വിഗ്രഹങ്ങള്‍ നഷ്ടമായാതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. എന്നാല്‍ തുടര്‍ പരിശോധനയില്‍ 31 വിഗ്രഹങ്ങള്‍ കൂടി നഷ്ടമായെന്ന് കണ്ടെത്തുകയായിരുന്നു. അതേസമയം ഷായുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത വിഗ്രഹങ്ങള്‍ തഞ്ചാവൂര്‍ ക്ഷേത്രത്തില്‍നിന്ന് നഷ്ടമായതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. വലിയ വിലവരുന്ന പഞ്ചലോഹവിഗ്രഹങ്ങളടക്കം ക്ഷേത്രത്തില്‍ നിന്ന് നഷ്ടമായിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. അമ്പത് വര്‍ഷത്തിനുള്ളിലായിരിക്കണം കവര്‍ച്ച നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button