തിരുവനന്തപുരം : ക്യാന്‍സര്‍ റിട്രീറ്റ് സെന്‍ററില്‍ സൗജന്യ സ്തനാര്‍ബുദ രോഗ നിര്‍ണയ ക്യാംമ്പ് സംഘടിപ്പിക്കും. സ്തനാര്‍ബുദ ബോധന മാസാചരണത്തിന്റെ ഭാഗമായിട്ടാണ് ക്യാമ്പ് നടക്കുക. ഒക്ടോബര്‍ മാസമായ ഈ കാലയളവിലാണ് ക്ലിനിക് പ്രവര്‍ത്തിക്കുക. പരിശോധന സൗജന്യമായിരിക്കും. 30 വയസില്‍ കൂടുതല്‍ പ്രായമുള്ള സ്ത്രീകള്‍ക്കായിരിക്കും പരിശോധന. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ നാല് മണി വരെയാണ് ക്ലിനിക് പ്രവര്‍ത്തിക്കുക. പരിശോധനയ്ക്കായി മുന്‍കൂര്‍ തിയതി വാങ്ങണം. ഇതിനായി 0471 2522210 എന്ന നമ്ബരില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ വിളിക്കാം. മാസാചരണത്തോടനുബന്ധിച്ച് വനിതാ ജീവനക്കാര്‍, വിദ്യാര്‍ത്ഥിനികള്‍ എന്നിവര്‍ക്കായി ബോധവത്കരണ ക്ലാസുകള്‍ നടത്തും. താത്പര്യമുള്ള സ്ഥാപനങ്ങളുടെ മേധാവികള്‍ ആര്‍.സി.സിയിലെ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗവുമായി 0471 2522299 എന്ന നമ്ബറില്‍ ബന്ധപ്പെടണം.
Post Your Comments