KeralaLatest News

കൃഷി നശിപ്പിച്ച കാട്ടാനകളോട് നാട്ടുകാർ ചെയ്തത് ഇപ്രകാരം

ട്രഞ്ച് എടുക്കുകയോ, സൗരോര്‍ജ വേലി സ്ഥാപിക്കുകയോ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം

ഇടുക്കി: കാന്തല്ലൂരിൽ കൃഷിസ്ഥലത്തിറങ്ങിയ ആനക്കൂട്ടത്തെ അറുനൂറോളം വരുന്ന പ്രദേശവാസികൾ ചേർന്ന് തുരത്തി. അഞ്ചുനാട് മേഖലയില്‍ മാസങ്ങളായി കാട്ടാനകൂട്ടം കൃഷിയിടങ്ങളിൽ ഇറങ്ങി വിളകള്‍ നശിപ്പിക്കുന്നത് കര്‍ഷകരെ ദുരിതത്തിലാക്കിയിരുന്നു.

കാട്ടാന ശല്യം രൂക്ഷമായതോടെ കുട്ടികളെ സ്‌കൂളില്‍ വിടാനും കർഷകർക്ക് പാടങ്ങളില്‍ ഇറങ്ങാനും പറ്റാത്തതായിരുന്നു അവസ്ഥയും വന്നു. പൊറുതി മുട്ടിയതോടെയാണ് ഗ്രാമത്തില്‍ കയറിയ കാട്ടാനകളെ തുരത്താന്‍ കാന്തല്ലൂർ നിവാസികൾ ഒരുമിച്ച് നേരിട്ടത്.

കുട്ടികളെ സ്‌കൂളില്‍ വിടാനും കർഷകർക്ക് പാടങ്ങളില്‍ ഇറങ്ങാനും പറ്റാത്തതായിരുന്നു അവസ്ഥയും വന്നു. പൊറുതി മുട്ടിയതോടെയാണ് ഗ്രാമത്തില്‍ കയറിയ കാട്ടാനകളെ തുരത്താന്‍ കാന്തല്ലൂർ നിവാസികൾ ഒരുമിച്ചത്.

നിരന്തരമായ കാട്ടാനശല്യത്തെ തുടർന്ന് ജനങ്ങളുടെ ഭീതിയകറ്റാൻ വനാതിർത്തിയിൽ ട്രഞ്ച് എടുക്കുകയോ, സൗരോര്‍ജ വേലി സ്ഥാപിക്കുകയോ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button