Latest NewsKerala

കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ തൂങ്ങിമരിച്ചു

കുടുംബാംഗങ്ങള്‍ വിവാഹനിശ്ചയത്തിനായി പോയിരുന്ന സമയത്താണ് ഗൗഡ തൂങ്ങിമരിച്ചത്. ബന്ധുക്കള്‍ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് ഗൗഡഡ തൂങ്ങിനില്‍ക്കുന്നതായി കണ്ടത്. 

മംഗളൂരു: കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ തൂങ്ങിമരിച്ചു. ബെല്‍ത്തങ്ങാടി കഡബ കൊല്യയിലെ കുശാലപ്പ ഗൗഡ(53)യാണ് കടബാധ്യതയെ തുടര്‍ന്ന് വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ തൂങ്ങിമരിച്ചത്. കുടുംബാംഗങ്ങള്‍ വിവാഹനിശ്ചയത്തിനായി പോയിരുന്ന സമയത്താണ് ഗൗഡ തൂങ്ങിമരിച്ചത്. ബന്ധുക്കള്‍ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് ഗൗഡഡ തൂങ്ങിനില്‍ക്കുന്നതായി കണ്ടത്.

വിവരമറിഞ്ഞ് കഡബ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കാര്‍ഷികാവശ്യത്തിനായി വിവിധ സ്രോതസ്സുകളില്‍ നിന്നു വായ്പ വാങ്ങിയിരുന്നു. കാലവര്‍ഷക്കെടുതിയില്‍ വിള നശിച്ചതോടെ വായ്പ തിരിച്ചടയ്ക്കാന്‍ പറ്റാതായി. ഇതേതുടര്‍ന്ന് മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button