Latest NewsIndia

10 മണിക്കൂര്‍ ബിജെപി പാര്‍ട്ടി അംഗത്വം; ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ തിരികെ വന്നു

വ്യാഴാഴ്ച രാവിലെയായിരുന്നു ചടങ്ങ്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ സാന്നിദ്ധ്യത്തില്‍ പദ്മിനി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ഇത് സംബന്ധിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വി.മുരളീധരന്‍ റാവു ട്വീറ്റ് ചെയ്തിരുന്നു

ഹൈദരാബാദ്: കുറച്ചു സമയം മാത്രം ഒരു പാര്‍ട്ടിയില്‍ അംഗത്വം നേടി തുടരുക അതിനു ശേഷം തിരികെ വരിക. കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നും. എന്നാല്‍ ഇതാണ് യാഥാര്‍ത്ഥ്യം. തെലുങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.ദാമോദര്‍ രാജനാരസിംഹയുടെ ഭാര്യ പദ്മിനി റെഡ്ഡിയാണ് രാവിലെ ബിജെപിയില്‍ ചേര്‍ന്ന് തിരികെ കോണ്‍ഗ്രസ് പാളയത്തിലെത്തിയത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങില്‍ ഇഷ്ടപ്പെട്ടാണ് കോണ്‍ഗ്രസ് വനിതാ നേതാവ് ബിജെപിയില്‍ ചേര്‍ന്നത്. വ്യാഴാഴ്ച രാവിലെയായിരുന്നു ചടങ്ങ്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ സാന്നിദ്ധ്യത്തില്‍ പദ്മിനി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ഇത് സംബന്ധിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വി.മുരളീധരന്‍ റാവു ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് മണിക്കൂറുകള്‍ക്കകം വനിതാ നേതാവ് കാലുമാറി കോണ്‍ഗ്രസില്‍ തിരികെ എത്തുകയായിരുന്നു. പാര്‍ട്ടി വിട്ടതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളരെ വികാരഭരിതമായാണ് പ്രതികരിക്കുന്നതെന്നും അതിനാല്‍ തിരികെ പോകുന്നുവെന്നുമായിരുന്നു സംഭവത്തില്‍ പദ്മിനിയുടെ പ്രതികരണം. അതേസമയം, പദ്മിനി റെഡ്ഡി വിദ്യാഭ്യാസമുള്ളതും കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കാന്‍ സാധിക്കുന്ന ഒരാളുമാണെന്നും. സ്ത്രീശാക്തീകരണത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും അവരുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും തെലങ്കാന ബി.ജെ.പി വക്താവ് കൃഷ്ണ സാഗര അറിയിച്ചു. വിഭജനത്തിന് മുന്‍പ് എന്‍.നിരണ്‍ കുമാര്‍ ഉപമുഖ്യമന്ത്രി പദവി അലങ്കരിച്ചിരുന്നയാളാണ് ദാമോദര്‍ രാജനാരസിംഹ. തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന തെലുങ്കാനയിലെ പാര്‍ട്ടി മാനിഫസ്റ്റോ കമ്മറ്റിയംഗമാണ് അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button