KeralaLatest News

തമിഴ്ബ്രാഹ്മണ ഭവനങ്ങളിൽ ബൊമ്മക്കുലു ഒരുങ്ങി; നവരാത്രിയെ വരവേൽക്കാനൊരുങ്ങി അ​ഗ്രഹാരങ്ങൾ

വൈക്കം: ബ്രാഹ്മണ ഭവനങ്ങളിൽ നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലു ഒരുക്കി പൂജകൾ ആരംഭിച്ചു . ഒൻപത് തട്ടുകളിലായി ബൊമ്മക്കൊലു അലങ്കരിച്ചുെവച്ച് മൂന്നുനേരവും ഇത്തരത്തിൽ മുടങ്ങാതെ പൂജകൾ ചെയ്യും.

ഗണപതി, കൃഷ്ണൻ, സരസ്വതി തുടങ്ങിയ ഈശ്വരരൂപങ്ങളും ഫലങ്ങളും വിവിധയിനം രൂപങ്ങളും വാദ്യോപകരണങ്ങളും എല്ലാം ചേർത്തുവച്ചാണ് ബൊമ്മക്കൊലു തയ്യാറാക്കുന്നത്. മൂന്ന് നേരവും പൂജയും വിളക്കുവയ്പും നിവേദ്യവും ഇവിടെ ആചാരമാണ്.

പഞ്ചഭൂതങ്ങൾ ചേർത്താണ് ബൊമ്മക്കുലു തയ്യാറാക്കുന്നത്. സ്ത്രീകൾക്ക് ഏറെ പ്രാധാന്യമുള്ള നവരാത്രി ദിനങ്ങളിൽ വിവാഹിതരായ സ്ത്രീകൾക്ക് താംബൂലവും കന്യകമാർക്ക് വസ്ത്രങ്ങളും നൽകും. ദുർ​ഗ,ദേവി,സരസ്വതി എന്നീ ഭാവങ്ങളിലാണ് ദേവിയെ നവരാത്രി ദിനങ്ങളിൽ വണങ്ങുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button