വൈക്കം: മൂവാറ്റുപുഴയാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എറണാകുളം ഇടകൊച്ചി കൊടിപ്പറന്പില് ജോര്‍ജിന്റെ മകന് ലിബിന് ജോര്‍ജ് (24) ആണ് മരിച്ചത്. വൈക്കം ഉദയനാപുരം വൈക്കപ്രയാര്‍ ആറ്റുവേലക്കടവില്‍ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വൈക്കപ്രയാര്‍ കടത്തുകടവിനു സമീപമുള്ള മനശ്രീ ആശ്രമത്തിലെ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ പണിയ്ക്കായി എത്തിയ ലിബിന് ജോലി കഴിഞ്ഞ് സുഹൃത്തുക്കളായ ഹരീഷ്, നിഷാദ് എന്നിവർക്കൊപ്പം കുളിക്കാനിറങ്ങി. ശേഷം പുഴയുടെ മറുകരയിലേയ്ക്കു നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപെട്ടു. പിന്നീട് വൈക്കം ഫയര്‍ഫോഴ്സും പോലീസും നടത്തിയ രണ്ടര മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ ആറ്റുവേലക്കടവില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
Post Your Comments