ഹൈദരാബാദ്: ആന്ധ്രാ-ഒഡീഷാ അതിര്‍ത്തിയില്‍ ഒരു മാവോയിസ്റ് കൊല്ലപ്പെട്ടു. അതിര്‍ത്തിയിലെ സുരക്ഷാ സൈനികരുമായുള്ള ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഓപ്പറേഷന് നടത്തേണ്ട സ്ഥലത്തേക്ക് പോകുകയായിരുന്ന ഒരു മാവോയിസ്റ് വനിതയുടെ മൃതദേഹം സുരക്ഷാ സൈനികര്‍ കണ്ടെടുത്തതായി വിശാഖപട്ടണം എസ്. പി, രാഹുല്‍ ദേവ് ശര്‍മ സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ . കൊല്ലപ്പെട്ട വനിത ആന്ധ്രാ-ഒഡിഷ അതിര്‍ത്തിയിലെ സ്പെഷ്യല്‍ സോണല്‍ കമ്മിറ്റി സെക്രട്ടറിയുടെ ഭാര്യയായ ഗജര്ലാ മീന ആണെന്ന് കരുതപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കണിക്കുന്നത്. 2 എം.എല്‍ മാരുടെ കൊലപാതകത്തില്‍ ഇവരെ പ്രതിചേര്‍ത്തിരുന്നു
Post Your Comments