കൊച്ചി: മുസ്‌ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമല വിഷയവുമായി ഇതിനെ താരതമ്യപ്പെടുത്താനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഒരു മുസ്ലീം വനിത പോലും പരാതി നല്‍കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അഖിലഭാരത ഹിന്ദു മഹാസഭയുടെ കേരള ഘടകമാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.
മക്കയില്‍ സ്ത്രീകള്‍ക്ക് പ്രവേശന വിലക്കില്ലെന്നും മുസ്സീം സ്ത്രീകള്‍ക്ക്പ്രവേശനം നിഷേധിക്കുന്നത് തുല്യതക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന്റേയും ലംഘനമാണന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ട പശ്ചാത്തലത്തില്‍ പള്ളികളില്‍ മുസ്ലീം സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments