Latest NewsKerala

കരിമ്പിന്‍ ജ്യൂസ് യന്ത്രത്തില്‍ വിരലുകള്‍ കുടുങ്ങി: ഒരു മണിക്കൂറോളം വേദന തിന്ന് യുവതി

മണര്‍കാട് : കരമ്പിന്‍ ജ്യൂസ് യന്ത്രത്തില്‍ കൈ കുടുങ്ങി യുവതിയുടെ രണ്ട് വിരലുകള്‍ ചതഞ്ഞു. മണര്‍കാട് ഐരാറ്റുനടയ്ക്കു സമീപം വഴിയരികില്‍ കരിമ്പിന്‍ ജ്യൂസ് കച്ചവടം നടത്തു ഗീതയുടെ വിരലുകളാാണ് യന്ത്രത്തില്‍ കുടുങ്ങിയത്. ജ്യൂസ് അടിക്കുന്നതിനിടയില്‍ വിരലുകള്‍ യന്ത്രത്തില്‍ കുടുങ്ങിയ ഗീത ഒരു മണിക്കൂറോളം വേദന അനുഭവിച്ചു.

കൈകള്‍ കുടുങ്ങിയ സമയത്തുതന്നെ ഗീത നിലവിളിച്ചു കൊണ്ട് യന്ത്രം ഓഫ് ചെയ്തിരുന്നു. എന്നാല്‍ വിരലുകള്‍ യന്ത്രത്തില്‍ നിന്നെടുക്കാന്‍ ഗീതയ്ക്കായില്ല. റോഡിലൂടെ പോയ യാത്രക്കാരെല്ലാം ഗീതയുടെ സഹായത്തിനായി എത്തിിയരുന്നു. എന്നാല്‍ ഗീതയുടെ അസഹ്യമായ വേദന, കണ്ടുനിന്നവരെയും സങ്കടത്തിലാക്കി. തുടര്‍ന്ന് മണര്‍കാട്ടുനിന്ന് എസ്‌ഐ പ്രസാദ് ഏബ്രഹാം വര്‍ഗീസിന്റെ നേതൃത്വത്തില്‍ പൊലീസും കോട്ടയം ഫയര്‍ഫോഴ്‌സ് ഫയര്‍‌സ്റ്റേഷന്‍ ഓഫിസര്‍ ശിവദാസിന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയുമെത്തി.

GEETHASUGAR CA

ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് യന്ത്രത്തിന്റെ മുകള്‍ഭാഗം അഴിച്ചെടുത്ത് ഗൂതയുടെ വിരലുകള്‍ പുറത്തെടുത്തത്. രണ്ട് വിരലുകള്‍ പൂര്‍ണമായും ചതഞ്ഞിരുന്നു. ഗീതയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി.

കോട്ടയത്ത് ലോട്ടറി വില്‍പന നടത്തുന്ന് ഇല്ലിവളവ് പാറയ്ക്കല്‍ സന്തോഷിന്റെ ഭാര്യയാണ് ഗീത. ഒരു മാസം മുന്‍പാണു ഗീത ഐരാറ്റുനടയ്ക്കു സമീപം കരിമ്പിന്‍ ജ്യൂസ് വില്‍പന ആരംഭിച്ചത്. അസി.സ്റ്റേഷന്‍ ഓഫിസര്‍ സജിമോന്‍ ടി.ജോസഫ്, ഫയര്‍മാന്‍മാരായ ഷെഫീഖ്, രഞ്ജിത്, ജിജി, അബ്ദുല്‍ റഷീദ്, ഉദയഭാനു, പ്രവീണ്‍രാജ്, അനില്‍കുമാര്‍, മനു, പ്രവീണ്‍, എന്നിവരാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button