തിരുവനന്തപുരം : പ്രളയം വരുത്തി വെച്ച നാശനഷ്ടങ്ങളില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച് പഴയപടി ആക്കണമെങ്കില്‍ 45000 കോടിയോളം കണ്ടെത്തേണ്ടി വരുമെന്ന് യു.എന്‍ നിയോഗിച്ച സംഘത്തിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. പ്രളയം തടയാന്‍ നെതര്‍ലന്റ് മാതൃകയില്‍ ജലനയം രൂപീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ സംഘം ആവശ്യപ്പെടുന്നു. മഹാപ്രളയമാണ് കേരളത്തില്‍ ഉണ്ടായതെന്നും തുക എത്രയും വേഗം കണ്ടെത്തി പുനര്‍നിര്‍മാണ പ്രക്രീയ അതി വേഗത്തില്‍ നടപ്പിലാക്കണമെന്നും യുഎന്‍ സംഘം നല്‍കിയ റിപ്പോര്‍ട്ടിയല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. റോഡുകളുടെ നിര്‍മാണത്തിനായി തന്നെ 8554 കോടി രൂപവേണ്ടിവരും. കുട്ടനാടിനുവേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. പ്രളയമേഖലകളിലെ ജനവാസം തടയണം തുടങ്ങിയവയും റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്.
Post Your Comments