അബുദാബി : ബീച്ചില്‍ കുളിക്കാനിറങ്ങിയവരുടെ അടുത്തേക്ക് അപ്രതീക്ഷിതമായി ഭീമന്‍ അതിഥിയെത്തി- പുള്ളിത്തിമിംഗലം. ഭീമന്‍ ജീവിയെ കണ്ട ചിലര്‍ അമ്പരന്ന് കരയിലേക്കോടി. മറ്റു ചിലര്‍ ചിത്രവും ദൃശ്യവും സെല്‍ഫിയും പകര്‍ത്തുന്ന തിരക്കിലായിരുന്നു. കോര്‍ണിഷിലെ അല്‍ ബഹര്‍ ബീച്ചാലാണ് വിഐപി അതിഥിയോടൊപ്പം കുളിക്കാന്‍ ചിലര്‍ക്ക് അപൂര്‍വ അവസരം ലഭിച്ചത്.
വിവരമറിഞ്ഞെത്തിയ തീരദേശ സേന സന്ദകര്‍ശകരെ സുരക്ഷിതമായി മാറ്റി. സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി നാളെ(വെള്ളി) വരെ ബീച്ച് അടച്ചതായി അല്‍ ബഹര്‍ ബീച്ച് അധികൃതര്‍ അറിയിച്ചു. വംശനാശ ഭീഷണി നേരിടുന്ന വര്‍ഗത്തില്‍പെട്ട തിമിംഗലമാണിതെന്ന് അബുദാബി പരിസ്ഥിതി ഏജന്‍സി അറിയിച്ചു. ജനങ്ങളെ ഉപദ്രവിക്കുന്നവയല്ലെങ്കിലും സുരക്ഷ മുന്‍നിര്‍ത്തിയാണ് ബീച്ചിലേക്കുള്ള പ്രവേശനത്തിന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും അറിയിച്ചു.
Post Your Comments