മോസ്‌കോ: രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള സഞ്ചാരികളുമായി വിക്ഷേപിച്ച റഷ്യയുടെ സോയൂസ് പേടകം വഹിച്ച റോക്കറ്റിന് തകരാര്‍ സംഭവിച്ചു. റഷ്യയില്‍ നിന്നും യു.എസില്‍ നിന്നുമുള്ള ഓരോ ബഹിരകാശ യാത്രികരാണ് പേടകത്തിലുള്ളിലുള്ളത്. ഇവര്‍ സുരക്ഷിതരാണെന്നും ഇവരെ അടിയന്തരമായി നിലത്തിറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും യുഎസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ അറിയിച്ചു.
കസഖ്സ്ഥാനില്‍ നിന്നാണ് വിക്ഷേപണം നടന്നത്. അവിടേക്ക് യാത്രികരെ തിരികെ എത്തിക്കാനാണ് ശ്രമം. അതേസമയം, ഇവരെ നിലത്തെത്തിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. വിക്ഷേപണത്തിനു പിന്നാലെ തകരാര്‍ കണ്ടെത്തുകയായിരുന്നു. ബൂസ്റ്ററിലെ പ്രശ്നങ്ങളാണ് തകരാറിന് കാരണമായതെന്ന് നാസയുടെ പ്രാഥമിക നിഗമനം. യാത്രികര്‍ സുരക്ഷിതരാണെന്നും ഭൂമിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും നാസ വ്യക്തമാക്കി. റഷ്യന്‍ ബഹിരാകാശ സഞ്ചാരിയായ അലെക്സി ഓവ്ചിനിന്‍, യുഎസ് സഞ്ചാരി നിക്ക് ഹേഗ് എന്നിവരാണ് പേടകത്തിനുള്ളിലുള്ളത്.
Post Your Comments