KeralaLatest NewsIndia

ശബരിമല വിഷയത്തിൽ മുൻ നിർദ്ദേശങ്ങൾ പലതും മറച്ചു വെച്ച് സംസ്ഥാന സർക്കാർ ബോധപൂർവ്വം കേസ് തോറ്റുകൊടുത്തതായി ആരോപണം

തിരുവനന്തപുരം ; ശബരിമലയിൽ യുവതീ പ്രവേശനം അനുവദിക്കുന്നതിനായി സുപ്രീം കോടതിയിൽ നടന്ന കേസ് സംസ്ഥാന സർക്കാർ അട്ടിമറിച്ചതായി ആരോപണം. യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് പതിനൊന്ന് വർഷം മുമ്പ് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ നിർദ്ദേശം ഭരണഘടനാ ബെഞ്ചിന് മുന്നിലെ വാദത്തിനിടയിൽ സർക്കാർ അഭിഭാഷകൻ മനഃപൂർവ്വം മറച്ചുവെച്ചു.

ഈ സത്യാവാങ്മൂലം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിൽ കോടതി അന്തിമവിധി പ്രഖ്യാപിക്കും മുൻപ് കമ്മീഷനെ നിയോഗിക്കാൻ തയ്യാറാകുമായിരുന്നു. പ്രായഭേദമെന്യേ സ്ത്രീകൾക്ക് മല ചവിട്ടാനാവുമോയെന്നന്വേഷിക്കാൻ ഹിന്ദുധർമ്മശാസ്ത്രത്തിൽ പാണ്ഡിത്യമുള്ളവരെയും സാമൂഹ്യ പരിഷ്കർത്താക്കളെയും ഉൾപ്പെടുത്തി കമ്മീഷൻ രൂപീകരിക്കണമെന്നതായിരുന്നു സർക്കാർ പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ നിർദേശം. vs CRITICIZE KERALA POLICE

2007 നവംബർ 13 ന് വി എസ് അച്യൂതാനന്ദൻ സർക്കാർ സുപ്രീംകോടതിയിലാണ് കമ്മീഷൻ രൂപീകരിക്കുന്ന സത്യവാങ്മൂലം നൽകിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.എന്നാൽ സർക്കാർ അഭിഭാഷകനായ ജയ്ദീപ് ഗുപ്ത ജൂലൈ 19 നും,ആഗസ്ത് 1 നും നടന്ന വാദങ്ങൾക്കിടയിൽ ഇക്കാര്യം കേസ് പരിഗണിച്ച ഭരണഘടനാ ബഞ്ചിൽ നിന്നും മറച്ചുവച്ചു. കോടതി വാദങ്ങൾ ലൈവായി ട്വീറ്റ് ചെയ്യുന്ന ലൈവ് ലോയും അഭിഭാഷകൻ ഇത് ഉന്നയിച്ചില്ലെന്ന് കാട്ടിത്തരുന്നു.

അതുകൊണ്ട് തന്നെ ശബരിമലയിലെ വിശ്വാസങ്ങളെ കുറിച്ച് ബഞ്ചിനെ ബോധ്യപ്പെടുത്തുന്നതിൽ സർക്കാർ അഭിഭാഷകർ വീഴ്ച്ച വരുത്തുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് ശബരിമലയിൽ സ്ത്രീപ്രവേശനം ഉണ്ടായിരുന്നതായി കോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലം തെറ്റായിരുന്നതായും ബോധ്യപ്പെട്ടിരുന്നു.1950 -ല്‍ ശബരിമലയില്‍ തീപ്പിടിത്തം ഉണ്ടായത് സ്ത്രീപ്രവേശനംമൂലമാണെന്ന് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.   

ഏഴു പതിറ്റാണ്ട് മുന്‍പ് ശബരിമലയിലുണ്ടായ അഗ്‌നിബാധയും തുടര്‍ന്ന് നടന്ന അഷ്ടമംഗല പ്രശ്‌നത്തിന്റേയും ഏറെ സൂക്ഷ്മമായ വിവരങ്ങളാണ് വാര്‍ത്ത. സ്ത്രീ പ്രവേശനം മൂലമുള്ള അശുദ്ധിയാണ് അഗ്‌നിബാധയ്ക്ക് ഒരു കാരണമായി പറഞ്ഞിരിക്കുന്നത്. സ്ത്രീ പ്രവേശനം പാടില്ലെന്നായിരുന്നു അന്നത്തെ പ്രശ്‌ന വിധി. പത്രപ്രവര്‍ത്തകനായിരുന്ന ചേലങ്ങാട് ഗോപാലകൃഷ്ണന്റെ പുസ്തകശേഖരത്തില്‍നിന്നാണ് ഈ വാരികയും വിവരങ്ങളും കണ്ടെത്തിയത്.

 

സുപ്രീംകോടതിയിൽ കേസ് നടക്കുന്നതിനിടെ കമ്മീഷൻ രൂപീകരിക്കണമെന്ന സത്യവാങ്മൂലത്തിലെ നിർദേശവും, മറ്റ് രേഖകളും സമർപ്പിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന വിധിയായിരുന്നു ഇപ്പോൾ സുപ്രീം കോടതി പ്രസ്താവിച്ചിരുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്.സുപ്രീം കോടതിയിൽ ഇതവതരിപ്പിക്കാൻ സർക്കാരിന് പുന:പരിശോധനാ ഹർജി നൽകാമെന്നാണ് നിയമ വിദഗ്ദരുടെ അഭിപ്രായം

shortlink

Related Articles

Post Your Comments

Related Articles


Back to top button