കൊല്ലം:സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ജോണ്സണ് സ്റ്റീഫന്‍ രണ്ടുവര്‍ഷത്തിനുശേഷം കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായി. പള്ളിത്തോട്ടം ഗലീലിയോ കോളനി സെഞ്ചുറി നഗര്‍ 165ല്‍ താമസക്കാരനായിരുന്ന പ്രതി തിരുവനന്തപുരം സ്വദേശിയാണ്.
2016 ലാണ് ഇയാള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ചു പീഡിപ്പിച്ചത്. വിവരം പുറത്തറിഞ്ഞതോടെ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി തിരുവനന്തപുരത്തെത്തിയിട്ടുണ്ടെന്നു സിറ്റി പോലീസ് കമ്മീഷണര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
കൊല്ലം എസിപി എ.പ്രദീപ് കുമാര്‍, വെസ്റ്റ് സി.ഐ വി.എസ്.ബിജു, വെസ്റ്റ് എസ്.ഐ സന്തോഷ്, എ.എസ്.ഐ സുനില്‍, എസ്.പി.ഒപ്രമോദ്, സി.പി.ഒ സുനില്‍ എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടി കൊല്ലത്തെത്തിച്ചു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
Post Your Comments