കൊല്ലം: ബാങ്കില്‍ നിന്ന് വയോധികയ്ക്ക് ലഭിച്ചത് ദ്രവിച്ച് നോട്ടുക്കെട്ട്്. കാനറ ബാങ്ക് ആനന്ദവല്ലീശ്വരം ശാഖയില്‍ നിന്ന് വടക്കേവിള തുണ്ടില്‍ പറമ്പില്‍ വീട്ടില്‍ കെ.അരുന്ധതിക്കാണു പൊടിഞ്ഞുതുടങ്ങിയ 10 രൂപയുടെ നോട്ടുകളുടെ കെട്ട ലഭിച്ചത്. കശുവണ്ടി തൊഴിലാളി പെന്ഷന് തുകയായ 1,000 രൂപ പിന്‍വലിക്കാനാണ് അരുന്ധതി ബാങ്കില്‍ എത്തിയത്. പണം വാങ്ങി വീട്ടില്‍ തിരിച്ചെത്തി നോട്ട്ക്കെട്ട് എടുത്തപ്പോള്‍ പൊടിഞ്ഞു പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടു. സമീപത്തെ ബാങ്കുകളില്‍ കൊണ്ടുപോയെങ്കിലും പെന്ഷന് തുക ലഭിച്ച ബാങ്കില്‍ നല്‍കാനായിരുന്നു മറുപടി.
എന്നാല്‍ നോട്ടുകള്‍ എത്തിച്ചാല്‍ മാറ്റി നല്‍കാമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. പക്ഷേ ബസില്‍ കയറി അവിടെ വരെ പോകാന്‍ അരുന്ധതിക്കു കഴിയില്ല. ആനന്ദവല്ലീശ്വരം വരെ ഓട്ടോയില്‍ പോകുന്നതിനുള്ള പണവും ഇവരുടെ കൈവശം ഇല്ല.
Post Your Comments