കല്ലറ: നെൽകൃഷി സജീവമാകുന്നു; ആശ്വാസത്തോടെ കർഷകർ .വെള്ളപ്പൊക്കം നാശം വിതച്ച കല്ലറയിലെ നെൽകൃഷിക്ക് വീണ്ടും ജീവൻ വെച്ചു. 2500 ഏക്കർ പാടശേഖരത്തിലെ പുഞ്ചകൃഷിയുടെ വിത ഇതിനോടകം തന്നെ പൂർത്തിയായി .
കൂടാതെ കാർഷികരംഗം വീണ്ടും പച്ചപ്പണിഞ്ഞതോടെ കൃഷിയെ ആശ്രയിച്ചു കഴിയുന്ന കർകരുടെ ആശങ്കകൾക്കും വിരാമമായിരിക്കുകയാണ്. പ്രളയത്തെ തുടർന്ന് കല്ലറ പഞ്ചായത്തിൽ 1200 ഏക്കറിലെ കൃഷി പൂർണമായും നശിച്ചിരുന്നു. 3,500 ഏക്കർ വരുന്ന വിരിപ്പൂ കൃഷിയും പുഞ്ചകൃഷിയും നടത്തിയിരുന്ന കല്ലറയിലെ പാടശേഖരങ്ങളിലെ ബണ്ടുകൾ ഒലിച്ചു പോവുകയും പെട്ടിയും പറയും മോട്ടോറുകളും വെള്ളത്തിൽ മുങ്ങി വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.
Post Your Comments