KeralaLatest News

 മുകേഷേട്ടന്റെ മൊബൈലിലേയ്ക്ക് വരുന്ന മെസേജുകള്‍ ഭാര്യയ്ക്ക് വായിക്കാന്‍ പറ്റാത്തത്

മേതില്‍ ദേവികയുടെ പ്രതികരണം ആരെയും ഞെട്ടിക്കും

കൊല്ലം : മുകേഷിനുനേരെയുണ്ടായ ആരോപണങ്ങളില്‍ ആശങ്കപ്പെടുന്നില്ലെന്ന് നടിയും നര്‍ത്തകിയുമായ മേതില്‍ ദേവിക .
മുകേഷിനെ അനുകൂലിച്ചാണ് അവര്‍ സംസാരിച്ചത്. മീ ടു ക്യാംപെയ്നിനെ പിന്തുണയ്ക്കുന്നു. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളെ മറികടക്കാനുള്ള അവസരമാണ് മീ ടു ക്യാമ്പയിനെന്നും മേതില്‍ ദേവിക പറയുന്നു.

മീ ടു ക്യാംപെയ്ന്‍ വന്നത് വളരെ നന്നായി. സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ നല്ല ഒരു അവസരമാണ്. അതേസമയം പുരുഷന്മാര്‍ക്ക് പ്രകോപനപരമായി സന്ദേശങ്ങള്‍ അയയ്ക്കുന്ന സ്ത്രീകള്‍ക്ക് എതിരെയും ഇത്തരമൊരു ക്യാമ്പയിന്‍ വേണ്ടതല്ലേയെന്നും അവര്‍ ചോദിച്ചു.

മുകേഷേട്ടനോട് സംസാരിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം ഓര്‍മയിലില്ലെന്നാണ് പറഞ്ഞത്. എന്നോട് നുണ പറയില്ല എന്നാണ് വിശ്വാസം. മുകേഷേട്ടന്റെ മൊബൈല്‍ പലപ്പോഴും ഞാന്‍ ആണ് കൈകാര്യം ചെയ്യുന്നത്.

ഒരുപാട് സ്ത്രീകള്‍ പ്രലോഭിപ്പിക്കുന്ന രീതിയിലുള്ള മെസേജുകള്‍ അയയ്ക്കാറുണ്ട്. പലപ്പോഴും ഞാനാണ് മെസേജുകള്‍ക്ക് മറുപടി നല്‍കാറുള്ളത്.

ഭാര്യ എന്ന രീതിയില്‍ എന്നെ സംബന്ധിച്ചിടത്തോളം അത് വേറൊരു സ്ത്രീ ചെയ്യുന്ന ഹരാസ്‌മെന്റ് ആണ്. അതിനൊരു ക്യാമ്പയിനിങ് ഒന്നുമില്ലേ, അതാണ് എന്റെ ചോദ്യമെന്നും മേതില്‍ പറയുന്നു.

പത്തൊന്‍പത് വര്‍ഷം മുന്‍പ് ഒരു ടെലിവിഷന്‍ പരിപാടിക്കിടെ മുകേഷ് തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് ടെസ് ജോസഫ് എന്ന സാങ്കേതിക പ്രവര്‍ത്തക രംഗത്ത് വന്നത്. അന്ന് ചിത്രീകരണത്തിനിടയില്‍ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത് മുറിയിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് ടെസ് ജോസഫ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button