ന്യൂഡല്‍ഹി: ലൈംഗികാരോപണ വിധേയനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിന്റെ കാര്യത്തില്‍ ബിജെപി തീരുമാനമെടുക്കില്ല. ഇപ്പോള്‍ നൈജീരിയയിലുള്ള കേന്ദ്രമന്ത്രി ഉടന്‍ മടങ്ങിയെത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും ഞായറാഴ്ച മാത്രമേ അദ്ദേഹം മടങ്ങിയെത്തുകയുള്ളുവെന്നും പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി.
നൈജീരിയയിലെ ലാഗോസില്‍ മഹാത്മഗാന്ധിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കവെയാണ് കേന്ദ്രമന്ത്രിക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നത്. ഇപ്പോള്‍ അദ്ദേഹം ഇക്വറ്റോറിയല്‍ ഗിനിയയിലേക്കു യാത്ര ചെയ്യുകയാണെന്ന് വിദേശകാര്യ വൃത്തങ്ങള്‍ അറിയിച്ചു. അക്ബറിനോടു സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരിച്ചെത്തി രാജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഞായറാഴ്ച തിരിച്ചെത്തി അദ്ദേഹത്തില്‍നിന്നു വിശദീകരണം കേട്ടശേഷം മാത്രമേ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ആരോപണവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രിയായ സുഷമ സ്വരാജ് പോലും ഇതേവരെ പ്രതികരണം നടത്തിയിട്ടില്ല. വിഷയത്തില്‍ പരാതി ഇല്ലാത്തതിനാല്‍ ധാര്‍മികത പരിഗണിച്ച് മന്ത്രിക്കു രാജിക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി വിട്ടുനല്‍കിയിരിക്കുകയാണ്. അതേസമയം, മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു സജീവമായി രംഗത്തുണ്ട്.
Post Your Comments